കൊട്ടാരക്കര: തൃക്കണ്ണമംഗലില്‍ തെരുവുനായ്‌ക്കള്‍ ആടിനെ കടിച്ചു കൊന്നു. പുത്തന്‍വിള വീട്ടില്‍ ജോര്‍ജ്കുട്ടിയുടെ ആടുകളെയാണ് നായ്‌ക്കള്‍ അക്രമിച്ചത്. ബുധനാഴ്ച രാത്രിയിലാണ് സംഭവം. വീടിനോടു ചേര്‍ന്ന ഷെഡില്‍ അഞ്ച് ആടുകളാണ് ഉണ്ടായിരുന്നത്. കൂട്ടമായി എത്തിയ നായ്‌ക്കള്‍ ആടുകളെ ആക്രമിക്കുകയായിരുന്നു.
ഒരാട് ചാകുകയും മറ്റൊരെണ്ണത്തിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ആടുകളുടെ ബഹളം കേട്ടുണര്‍ന്ന വീട്ടുകാര്‍ നായ്‌ക്കളെ ഓടിക്കുകയായിരുന്നു.















