താപ്പാനയ്ക്ക് ശേഷം നിര്‍മാതാവ് മിലന് ജലീലും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു. നവാഗതനായ ഷിബു ഗംഗാധരന് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല. ടി.പി ദേവരാജിന്റേതാണ് തിരക്കഥ. ഇമ്മാനുവല്‍ എന്ന ചിത്രത്തിലൂടെ നായികയായെത്തിയ റീനു മാത്യുവാണ് മമ്മൂട്ടിയുടെ നായികയായി വീണ്ടും എത്തുന്നത്. സംഗീതം: ഷാന്‍ റഹ്മാന്. അഹമദ് സിദ്ദീഖ്, സാദിഖ്, മുകേഷ്, ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഗ്യാലക്സി ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: