മമ്മൂട്ടിയും വി.കെ പ്രകാശും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് സെയിലന്‍സ് എന്ന് പേരിട്ടു. നിരവധി പേരുകള്‍ തെരഞ്ഞെടുത്തിരുന്നെങ്കിലും അതൊന്നും വേണ്ടെന്ന് വെച്ച് സെയിലന്‍സ് എന്ന പേര് സംവിധായകന് വി.കെ. പ്രകാശ് തന്നെ തെരഞ്ഞെടുക്കുകയായിരുന്നു. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ മമ്മൂട്ടി ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു. അഭിഭാഷകനായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. നീണ്ട ഒരിടവേളക്കുശേഷമാണ് മമ്മൂട്ടി അഭിഭാഷകനായി അഭിയിക്കുന്നത്. മോഡല്‍ പല്ലവി ചന്ദ്രനാണ് നായിക. ബംഗളൂരുവില്‍ ചിത്രീകരണം പുരോഗമിക്കുന്ന സിനിമ ഈ വര്‍ഷം അവസാനം പുറത്തിറങ്ങും.അയിഷ ഫിലിംസിന്റെ ബാനറില്‍ അഫ്സീന സലീമാണ് ചിത്രം നിര്‍മ്മിക്കുന്നത്. വൈ.വി.രാജേഷിന്റേതാണ് തിരക്കഥ. രാജീവ് ആലുങ്കലാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. സംഗീത സംവിധാനം രതീഷ്വേഗ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: