മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗ്യാങ്സ്റ്ററിന്റെ ആദ്യപോസ്റ്റര്‍ പുറത്തിറങ്ങി. ആഷിക് അബുവാണ് ചിത്രത്തിന്റെ സംവിധാനം. കള്ളന്റെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്.
തമിഴ്നടന്‍ വിജയ് ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ടെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ചിത്രത്തില്‍ വിജയ് അഭിനയിക്കുന്നില്ലെന്നാണ് പുതിയ വാര്‍ത്ത.
വിജയ്ക്കു പകരം അജിത്ത് കുമാറിനെയാണ് പുതുതായി തെരഞ്ഞെടുത്തിരിക്കുന്നത്.
നൈല ഉഷയാണ് നായിക. ജനുവരി അവസാനം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. പാലയിലാണ് ഷൂട്ടിങ് ലൊക്കേഷന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: