ജോഷി മാത്യു സംവിധാനം ചെയ്യുന്ന ചിത്രമായ ബ്ലാക്ക് ഫോറസ്റ്റില്‍ മനോജ് കെ.ജയന് പ്രധാന കഥാപാത്രമാകുന്നു. മീരാനന്ദനാണ് നായിക. അശോകന്, ബൈജു, കൃഷ്ണപ്രസാദ്, ദിനേശ് നായര്‍, കലാഭവന്‍ ഷാജോണ്‍, പ്രിയദര്ശന്, വിഷ്ണു, സുനീത്ത്, മിലന്, ആദിആന്, അശ്വതി നായര്‍ തുടങ്ങിയവരാണ് ബ്ലാക്ക് ഫോറസ്റ്റിലെ മറ്റു കഥാപാത്രങ്ങളെ ദൃശ്യവല്‍ക്കരിക്കുന്നത്.സോമാ ക്രിയേഷന്‍സിന്റെ ബാനറില്‍ ബേബി മാത്യു സോമതീരം നിര്‍മിക്കുന്ന ഒരു അവധിക്കാല അഡ്വഞ്ചര്‍ ചിത്രമായ ബ്ലാക്ക് ഫോറസ്റ്റിന്റെ ക്യാമറമാന് സുരേഷ് രാജനാണ്.
രചന: ജോ-ഗീ, ഗാനരചന: ശ്രീപ്രസാദ് എങ്ങണ്ടിയൂര്‍, സംഗീതം: മോഹന്‍ സിത്താര, കല: സുനില്‍ ലാവണ്യ, പ്രൊഡക്ഷന്‍ കണ്ട്രോളര്: താഹീര്‍ മട്ടാഞ്ചേരി, മേക്കപ്പ്: പട്ടണം റഷീദ്, വസ്ത്രാലങ്കാരം: ഇന്ദ്രന്‍സ് ജയന്, സ്റ്റില്‍സ്: സമ്പത്ത് ഭരതന്നൂര്‍, പരസ്യകല: ജിസണ് പോള്‍, എഡിറ്റര്‍: കൃഷ്ണകുമാര്‍, സംവിധാന സഹായികള്‍: ജോസ് കല്ലറയ്ക്കല്‍, വിഷ്ണു എസ്., അനൂപ്, വീഡിയോ മേക്കിങ്: ശ്രീജിത്ത് മീഡിയാ പാര്‍ക്ക്, പ്രൊഡക്ഷന്‍ മാനേജര്‍: സി. ജെ. സുനില്‍, അഷറഫ് പീരുമേട്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: ജെ. പി. മണക്കാട്, ക്രിയേറ്റീവ് ഡയറക്ടര്‍: മനോജ് കുമാര്‍. കുട്ടിക്കാനം, പീരുമേട്, പരുത്തുംപാറ, പാഞ്ചാലി മേട്, തേക്കടി എന്നിവിടങ്ങളിലായി ബ്ലാക്ക് ഫോറസ്റ്റ് ചിത്രീകരണം പൂര്‍ത്തിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: