ആലപ്പുഴ: ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ന്യൂ ജനറേഷന് സിനിമയോട് തനിക്ക് യോജിപ്പില്ലെന്ന് സംവിധായകന് വിനയന്. വയലന്സിന്റെയും സെക്സിന്റെയും അതിപ്രസരമാണ് പല സിനിമകളിലുമുള്ളത്. എന്നാല്‍ ഇത്തരം സിനിമകള്‍ പുതിയ ദൃശ്യാനുഭവങ്ങള്‍ പകര്‍ന്ന് നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൂപ്പര്‍ താരങ്ങള്‍ സഹകരിക്കാത്ത സാഹചര്യത്തില്‍ സൂപ്പര്‍ ടെക്നോളജി ഉപയോഗിക്കാന്‍ താന്‍ ശ്രമിക്കുകയാണെന്നും വിനയന് പറഞ്ഞു. പുതിയ ചിത്രമായ ഡ്രാക്കുള 2012 ഫെബ്രുവരി 8ന് റിലീസ് ചെയ്യും. സെന്‍സറിങ് കഴിഞ്ഞു. ഡിജിറ്റല്‍ സ്റ്റീയോ ഗ്രാഫിക് 3ഡിയിലുള്ള ആദ്യ മലയാള ചിത്രമാണിത്. രണ്ടുപേരൊഴിച്ച് മുഴുവന്‍ സാങ്കേതിക പ്രവര്‍ത്തകരും പുതുമുഖങ്ങളാണ്. സിനിമയുടെ ഇംഗ്ലീഷ് പരിഭാഷ ലോകമാകെ റിലീസ് ചെയ്യാന്‍ യൂണിവേഴ്സല്‍ പിക്ചേഴ്സുമായി കരാറിലായതായും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ഇപ്പോഴും ഫെഫ്കയിലെ ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഡ്രാക്കുളയുടെ പ്രവര്‍ത്തനങ്ങള്‍ ചെന്നൈയിലെ പ്രിയദര്‍ശന്റെ സ്റ്റുഡിയോയിലാണ് ആരംഭിച്ചത്. എന്നാല്‍ ഫെഫ്കയിലെ ചിലര്‍ ഇടപെട്ടതിനെ തുടര്‍ന്ന് മുടങ്ങി. പിന്നീട് എ.ആര്.റഹ്മാന്റെ സ്റ്റുഡിയോയിലാണ് പൂര്‍ത്തീകരിച്ചത്. സിനിമയുടെ 80 ശതമാനവും ആലപ്പുഴയിലായിരുന്നു ചിത്രീകരണം. റുമേനിയയിലെ ഡ്രാക്കുള കൊട്ടാരത്തിലും സിനിമ ചിത്രീകരിച്ചു. ഇന്ത്യന്‍ മിത്തോളജി യും ഡ്രാക്കുളയുടെ കഥയുമായി ചേര്‍ത്താണ് സിനിമ തയാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: