കൊച്ചി: മലയാള സിനിമയുടെ പിതാവ് ജെ.സി. ഡാനിയേലിനെ സിനിമയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞത് തനിക്ക് അവാര്‍ഡ് കിട്ടിയത് പോലെയാണെന്ന് നടന് പൃഥ്വ്വിരാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്വപ്നക്കൂട് എന്ന ചിത്രത്തിനുശേഷം 10 വര്‍ഷം കഴിഞ്ഞ് സംവിധായകന് കമല്‍ എന്നില്‍ കണ്ടത് ജെ.സി. ഡാനിയേലിനെയാണെന്നത് ഏറെ സന്തോഷകരമാണ്. പഴയ തിരുവനന്തപുരം ഭാഷ സിനിമയില്‍ ഉപയോഗിക്കുന്നതില്‍ വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. സഹായത്തിനായി ഭാഷാവിദഗ്ധന്‍ ഉണ്ടായിരുന്നു. ഡാനിയേലിന്റെ ജീവിതത്തിലെ ചില ഭാഗങ്ങള്‍ മാത്രമാണ് ഒഴിവാക്കിയിരുന്നത്.
ചരിത്രത്തില്‍ സംഭവിക്കുന്നത് പോലെ ജീവിച്ചിരുന്നപ്പോള്‍ അംഗീകാരം ലഭിക്കാതെ പോയ വ്യക്തിയാണ് ജെ.സി. ഡാനിയലെന്ന് സംവിധായകന് കമല്‍ പറഞ്ഞു. അന്നത്തെ സമൂഹത്തില്‍ ഒരു കറുത്ത സ്ത്രീയെ നായികയാക്കിയത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കി. ജാതീയത കൊടുമ്പിരി കൊണ്ടിരുന്ന കാലഘട്ടത്തില്‍ അതൊരു സാമൂഹ്യ വിപ്ലവമായിരുന്നു. ആദ്യത്തെ നിശബ്ദ സിനിമ വിഗതകുമാരന് ഒട്ടേറെ ത്യാഗങ്ങളിലൂടെ പൂര്ണതയിലെത്തിക്കുവാനായി. ഇന്നതിന്റെ പ്രിന്റ് ലഭിക്കാനില്ല. അദ്ദേഹത്തിന്റെ മകന് ആ ഫിലിം ചെറുപ്രായത്തില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ കത്തിച്ച് കളയുന്നത് നിര്‍വികാരതയോടെ നോക്കിനില്ക്കേണ്ടിവന്നു. പൂര്‍ണമായും സംഭവിച്ച കാര്യങ്ങള്‍ തന്നെയാണ് ചരിത്രത്തിലുള്ളത്. സിനിമക്കനുയോജ്യമായ ചില കൂട്ടിച്ചേര്ക്കലുകളുണ്ടായിട്ടുണ്ട്.
അതുപോലെ ചില ഭാഗങ്ങള്‍ ഒഴിവാക്കിയിട്ടുമുണ്ട്. വ്യത്യസ്തത പുലര്‍ത്തുന്നതാണ് എപ്പോഴും തന്റെ സിനിമകളെന്ന് കമല്‍ പറഞ്ഞു. രാജാവിന്റെ മകന് ഹിറ്റായിരുന്ന കാലത്താണ് മോഹന്‍ലാലിനെവച്ച് ഉണ്ണികളെ ഒരു കഥപറയാം എന്ന സിനി മ എടുത്തത്. ന്യൂ ജനറേഷന് സിനിമകള്‍ എന്നുമുണ്ടായിട്ടുണ്ട്. അത് ഇപ്പോഴത്തെ പ്രതിഭാസം മാത്രമല്ല. ഭരതനും പത്മരാജനുമെല്ലാം ഇത്തരത്തി ല്‍ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. പുതിയ കാലത്ത് സിനിമകള്‍ ആഘോഷങ്ങളായി മാറ്റുകയാണ്. ഇന്ന് എല്ലാം ആഘോഷങ്ങളാണ്. സെല്ലുലോയ്ഡ് എന്ന ഈ ചിത്രത്തി ല്‍ അക്കാലത്ത് ഉണ്ടായിരുന്ന പാട്ടുകള്‍ സമ്മാനിക്കാന്‍ ഇടയായത് എം. ജയചന്ദ്രന് മൂലമാണ്.
വിജയലക്ഷ്മിയും ശ്രീറാമും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. വിശ്വരൂപത്തിനെതിരായുള്ള നീക്കങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് കമല്‍ പറഞ്ഞു. പടത്തിലെ നായിക ചാന്ദ്നി, ഹാരീസ് ഡാനിയേ ല്‍, സുരേഷ് കൊല്ലം, എസ്.പി. സതീഷ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: