സ്വന്തമായി ആഘോഷം നടത്താന്‍ കഴിയാത്തവര്‍ക്കായി അമൃത ടിവി ഒരുക്കുന്ന പരിപാടിയാണ് ‘വേറിട്ട കാഴ്ചകള്‍’. തിരുവനന്തപുരം വനിതാ സബ് ജയിലിലെ അന്തേവാസികളായതടവുപുള്ളികള്ക്കൊപ്പം മലയാളത്തിലെ നടീനടന്മാര്, ഓണവിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നു. കൂടാതെ അനാഥ മന്ദിരങ്ങളിലെ അന്തേവാസികള്ക്കൊപ്പവും ഓണംആഘോഷിക്കാന്‍ താരങ്ങള്‍ എത്തുന്നു.
കേരളത്തിലെ പ്രമുഖ വ്യക്തികളുടെ കുടുംബാംഗങ്ങളുടെ ഓണ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്ന മറ്റൊരു പരിപാടിയാണ് ‘അകത്തളം’.
പ്രശസ്ത കോളേജുകളിലെ കുട്ടികള്‍ ഓണത്തെ വരവേല്‍ക്കുന്നതും. അവരുടെ ഓണാഘോഷത്തെക്കുറിച്ചും ഒരുക്കുന്ന പരിപാടിയാണ് ‘ക്യാംപസ് ഓണക്കാലം’. ഓണ വിഭവങ്ങള്‍ പാചകം ചെയ്യുന്നതും എങ്ങനെ എന്ന് മലയാളത്തിലെ പ്രശസ്ത പാചക വിദഗ്ദ്ധര്‍ പ്രേക്ഷകര്‍ക്കായി ഒരുക്കുന്ന ഓണ സദ്യയും ഓണക്കാല വിശേഷങ്ങളുമായി മോഹന്‍ലാല്‍, ദിലീപ് ഉള്‍പ്പെടെയുള്ള പ്രമുഖ നടന്മാരും നടിമാരുമെത്തുന്നു.
കൂടാതെ മലയാളത്തില്‍ ആദ്യമായി പ്രശസ്ത ക്രിക്കറ്റ് താരങ്ങളായ കപില്‍ദേവ്, വി വി എസ് ലക്ഷമണ് എന്നിവര്‍ ഈ ഓണ നാളില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നു.
ഓണക്കാലത്ത് അമൃത ടിവി ഒരുക്കുന്ന ചിത്രങ്ങള്‍
ലോക്പാല്‍, മദിരാശി, ഇംഗ്ലീഷ്, ഫെയ്സ് ടു ഫെയ്സ്, പ്ലെയേഴ്സ്, മണിബാക്ക് പോളിസി, ഭൂപടത്തില്‍ ഇല്ലാത്തഒരിടം, ഗ്രാമം, തല്‍സമയം ഒരു പെണ്‍കുട്ടി, മേരിക്കുണ്ടൊരു കുഞ്ഞാട്, വെനീസിലെ വ്യാപാരി, തസ്ക്കരവീരന്‍, കോബ്ര, ബദരീനാഥ്, ധീര എന്നിവയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: