പൃഥ്വിരാജ് നായകനാകുന്ന ഹീറോയില്‍ യാമി ഗൗതം നായിക. ദീപനാണ് ചിത്രത്തിന്റെ സംവിധായകന്. ടാര്‍സണ്‍ ആന്റണി എന്ന കഥാപാത്രത്തെയാണ് പൃഥ്വി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ബാല, ശ്രീകാന്ത്, നെടുമുടി വേണു, തലൈവാസല്‍ വിജയ്, അനൂപ് മേനോന്, അനില്‍ മുരളി, ഇന്ദ്രന്‍സ്, മാളവിക തുടങ്ങിയവരും ഹീറോയില്‍ അണിനിരക്കുന്നു.
സെവന് ആര്‍ട്സ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ജി.പി.വിജയകുമാറാണ് ഹീറോ നിര്‍മിക്കുന്നത്. സംഗീതം ഗോപി സുന്ദര്‍.
ഏഴാം സൂര്യന്
ജ്ഞാനശീലന് ആദ്യമായി സംവിധാനം ചെയ്യുന്ന ഏഴാം സൂര്യനില്‍ ഉണ്ണി മുകുന്ദന് നായകനാകുന്നു. കൈവല്യം ക്രിയേഷന്‍സിന്റെ ബാനറില്‍ രമേഷ് ചോലയിലാണ് ഈ ചിത്രം നിര്‍മിക്കുന്നത്. മഹാലക്ഷ്മിയാണ് ഏഴാം സൂര്യനില്‍ നായികയായെത്തുന്നത്. സായ്കുമാര്, ജഗതി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്, ശ്രീജിത് രവി, കല്പന, പ്രിയങ്ക എന്നിവരും ഈ ചത്രത്തില്‍ അഭിനയിക്കുന്നു. സംഗീതം മോഹന്‍ സിതാര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: