എണ്‍പതുകളില്‍ അതിര്‍വരമ്പുകള്‍ ഇല്ലാതെ പ്രശസ്തിയിലേക്ക് ഉയര്‍ന്ന മലയാളസിനിമയുടെ ഐശ്വര്യമായിരുന്നു ശാന്തികൃഷ്ണ. വെളുത്ത് കൊലുന്നനെ-ചുരുണ്ടമുടിയുള്ള പാലക്കാടന്‍ അഗ്രഹാരത്തിലെ ബ്രാഹ്മണപെണ്‍കുട്ടി, അഭിയനലോകത്തേക്ക് വന്നത് തികച്ചും യാദൃശ്ചികം. ശാന്തിയുടെ വിദ്യാഭ്യാസം കൂടുതലും മുംബൈയിലും വിദേശത്തും ആയിരുന്നു. വളരെ ചെറുപ്പത്തിലെ നൃത്തം അഭ്യസിച്ചിരുന്ന ശാന്തിക്ക് ഭരതനാട്യത്തിന് ഭാരതസര്‍ക്കാരിന്റെ സ്കോളര്‍ഷിപ്പ് ലഭിച്ചിരുന്നു. തമിഴ് പത്രത്തില്‍ വന്ന ശാന്തിയുടെ നൃത്ത ഫോട്ടോകള്‍ കണ്ട ഭരതനാണ് നിദ്ര എന്ന തന്റെ സിനിമയിലൂടെ ശാന്തിയു ടെ അഭിനയമികവ് മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. അന്ന് ശാന്തിക്ക് വയസ്സ് പതിനാറ്. സഹോദരനും തമിഴ് സംവിധായകനുമായ സുരേഷ് കൃഷ്ണയും കുഞ്ഞനുജത്തിയെ പ്രോത്സാഹിച്ചു. നിദ്രയോടപ്പംതന്നെ തമിഴില്‍ ഭാരതിയുടെ തണ്ണീര്‍ പുഷ്ണ്ഗ്ങ്ങള് ചെയ്തു. തൊട്ടതെല്ലാം പൊന്നാക്കിയ ശാന്തി സ്വാഭാവികമായി അഭിനയത്തിന്റെ ഒഴുക്കില്‍പ്പെട്ടു. കരുത്തുറ്റ കഥാപാത്രങ്ങള്‍, കഴിവുറ്റ സംവിധായകന്മാര്, പ്രഗല്ഭരായ നടന്മാര് ഇവയെല്ലാം നവാഗതയായ ശാന്തിയുടെ മാത്രം സൗഭാഗ്യം. പതിനഞ്ച് വര്‍ഷത്തോളം ഈ ജൈത്രയാത്ര തുടര്‍ന്നു. ഇതിനിടയില്‍ ചില കാര്‍മേഘങ്ങള്‍ ജീവിതത്തില്‍ ഊരുണ്ടുകൂടി. മാനംതെളിഞ്ഞപ്പോള്‍ ശാന്തി, ബാലചന്ദ്രമേനോ ന്റെ നയംവ്യക്തമാക്കുന്നു എന്ന ചിത്രത്തിലൂടെ വീണ്ടും സജീവം. രണ്ടാംവരവില്‍ ക്യാമറയെ അഭിമുഖീകരിച്ചപ്പോള്‍ ആദ്യം തോന്നാതിരുന്ന പരിഭ്രമം തോന്നി. ഒരുപക്ഷേ, തന്റെ നീറുന്ന ഓര്‍മകള്‍ ആകാം അതിന് പിന്നിലെ ന്ന് ശാന്തി കരുതുന്നു.
സ്കൂളില്‍ അവതരിപ്പിച്ച നാടകത്തിലൂടെയാണ് ശാന്തി അഭിനയത്തിന്റെ ബാലപാഠങ്ങള്‍ മനസ്സിലാക്കിയത്. സംഗീതം, ചിത്രകല എന്നിവയിലും ശാന്തിക്ക് തന്റെ കഴിവ് തെളിയിക്കാന്‍ സാധിച്ചു. ഭരതം 95ന് വേണ്ടി അമേരിക്കയിലും അറബിനാടുകളിലും അവതരിപ്പിച്ച നൃത്തപരിപാടികളുടെ കോറിയോഗ്രാഫി ചെയ്ത് ശാന്തി അതിനെ മികവുറ്റതാക്കി. എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലും അഭിനയിച്ച ശാന്തിയെ കേരളസര്‍ക്കാര്‍ 1994ല്‍ ചകോരം എന്ന സിനിമയിലെ അഭിനയത്തിന് ഏറ്റവും നല്ല നടിക്കുള്ള പുരസ്കാരം നല്കി ആദരിച്ചു.
ചകോരത്തിലെ മധ്യവയസ്കയായ ശാരദാമണിയെ പ്രേക്ഷകമനസ്സില്‍ പ്രതിഷ്ഠിക്കാന്‍ കഠിനപ്രയത്നത്തിലൂടെ സാധിച്ചുവെ ന്ന് ശാന്തി. സിനിമാലോകം ഉറ്റുനോക്കിയ ശബ്നാആസ്മിക്ക് പകരക്കാരിയായാണ് ശാന്തിയെ ലോഹിതദാസും സംവിധായകന് വേണുവും ഈ ദൗത്യം ഏല്‍പ്പിച്ചത്. പ്രൗഢയും പക്വമതിയുമായ ശാരാദമണി ശാന്തിയുടെ കൈകളില്‍ ഭദ്രം എന്ന് ആദ്യം വിലയിരുത്തിയ ലോഹിയും വേണുവും അഭിനന്ദനം അര്‍ഹിക്കുന്നു. സവിധത്തിലെ പ്രായത്തില്‍ മുതിര്‍ന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശാന്തിക്ക് ഏറ്റവും നല്ല സഹനടിക്കുള്ള പുരസ്കാരവും ലഭിച്ചു. കഥാപാത്രത്തിന്റെ പ്രായമല്ല, മറിച്ച് അഭിനയസാധ്യതയാണ് ഓരോ അഭിനേത്രിയും ശ്രദ്ധിക്കേണ്ടതെന്ന് തന്റെ അനുഭവത്തിലൂടെ ശാന്തി തെളിയിച്ചു.
ആദ്യകാലങ്ങളില്‍ ശാന്തിക്ക് മലയാളം തീരെ അന്യവും അപരിചിതവും ആയിരുന്നു. ബാലചന്ദ്രമേനോന്റെ ഏപ്രില്‍ 19ല്‍ സ്വന്തം ശബ്ദം കൊടുത്ത് ആ വിടവും ശാന്തി നികത്തി. തുടക്കത്തില്‍ കോട്ടയം ശാന്തയായിരുന്നു ശാന്തിക്ക് ശബ്ദം കൊടുത്തിരുന്നത്. ആദ്യകാലങ്ങളില്‍ അഭിനയിക്കുമ്പോള്‍ അധരചലനങ്ങള്‍ ക്രമീകരിച്ചിരുന്നത് സംഭാഷണം ഇംഗ്ലീഷ് ലിപികളില്‍ എഴുതി വായിച്ചു പഠിച്ചാണ്. ലെനില്‍ രാജേന്ദ്രന്റെ ചില്ല് എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് വ്യക്തമായി മലയാളം സംസാരിക്കാന്‍ പഠിച്ചത്. അതിന് ആ സിനിമയുടെ പ്രവര്‍ത്തകരോട് കടപ്പെട്ടിരിക്കുന്നെന്ന് ശാന്തി ഓര്‍മിക്കുന്നു.
പണ്ടൊക്കെ യൂണിറ്റില്‍ എല്ലാവരും ഒരു കുടുംബം പോലെയായിരുന്നു. തൊഴിലായി അഭിനയത്തെ ആരും കണ്ടിരുന്നില്ല. അന്നത്തെ കഥകള്‍ ജീവിതഗന്ധികള്‍ ആയിരുന്നു- മണ്ണിന്റെ മണവും മഴയുടെ നനവും എല്ലാമുണ്ടായിരുന്നു. ഇന്നത്തെ മലയാള സിനിമക്ക് അന്യഭാഷാചിത്രങ്ങളോട് അനുകരണം ഏറെയാണ്. കാവ്യ, സംവൃത, പത്മപ്രിയ തുടങ്ങിയ പ്രഭത്ഭരായ യുവനടിമാരാല് സമൃദ്ധമാണ് മലയാള സിനിമ എന്നാണ് ശാന്തിയുടെ വിലയിരുത്തല്‍. ഇന്നത്തെ നായികമാര്‍ സിനിമയെ ഗൗരവമായിട്ടാണ് കാണുന്നത്. മലയാളസിനിമയുടെ ഭാവി ഇവരുടെ കൈകളില്‍ സുരക്ഷിതമെന്ന് ശാന്തി.
മലയാളത്തിലെ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങിയവരോടപ്പം അഭിനയരംഗത്ത് ശാന്തിക്ക് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. പണ്ടത്തെ സിനിമകള്‍ ഇന്നത്തെ തലമുറയ്ക്ക് പരിചയപ്പെടുത്തുന്ന എല്ലാ ദൃശ്യമാധ്യമ ചാനലു കള്‍ക്കും ശാന്തി നന്ദി പറയുന്നു. അതിലൂടെ താനും ആ കാലഘട്ടത്തിലെ മറ്റ് നടിമാരും ഈ തലമുറയ്ക്ക് സുപരിചിതം.
ബാലചന്ദ്രമോനോന്‍, പി.ജി.വിശ്വംഭരന് എന്നിവരുടെ സിനിമകളിലാണ് ശാന്തി കൂടുതലും അഭിനയിച്ചത്. മിക്ക നടന്മാരോടൊ പ്പവും അഭിനയിച്ച ശാന്തി അവരുടെ ഉയര്‍ച്ചയും താഴ്ചയും തൊട്ടറിഞ്ഞ വ്യക്തിയാണ്. ഉദാഹരണമായി വിശ്വംഭരന്റെ ഇടിയും മിന്നലും എന്ന ചിത്രത്തില്‍ രതീഷ് നായകനും തുടക്കക്കാരനായ മമ്മൂട്ടി ശാന്തിയുടെ സഹോദരനുമായിരുന്നു. പിന്നീട്, വിശ്വംഭരന്റെ ഹിമവാഹിനിയില്‍ മമ്മൂട്ടി നായകനും രതീഷ് ശാന്തിയുടെ സഹോദരന്റെ റോളിലേക്കും മാറി. ഏറ്റവും കൂടുതല്‍ ജോഡിയായത് മമ്മൂട്ടിക്ക് വേണ്ടിയാണ്. 80 മലയാള ചിത്രങ്ങളില്‍ അഭിനയിച്ച ശാന്തി സുകൃതത്തിലെ ദുര്‍ഗ, നിദ്രയിലെ അശ്വതി തുടങ്ങി ഒട്ടേറെ ശക്തമായ കഥാപാത്രങ്ങള്‍ക്ക് ജീവന് നല്കി.
ബിഗ്സ്ക്രീനില്‍നിന്ന് മിനിസ്ക്രിനിലേക്ക് ചുവടുറപ്പിച്ച ശാന്തികൃഷ്ണയുടെ കൂടുമാറ്റത്തെ പലരും വിമര്‍ശിച്ചു. എങ്കിലും സ്ക്രീനിന്റെ വലിപ്പം നോക്കി കലയെ തരംതിരിക്കാന്‍ ശാന്തിക്ക് ആകുമായിരുന്നില്ല. ചാപല്യം എന്ന സീരിയലില്‍ ജയില്‍വാര്‍ഡനെ അവതരിപ്പിച്ചാണ് ശാന്തി മിനിസ്ക്രിനില്‍ എത്തിയത്. ആദ്യമായി മിനിസ്ക്രീനിലേക്ക് ക്യമറയെ അഭിമുഖീകരിച്ച വ്യക്തിയെന്ന ക്രെഡിറ്റും ശാന്തിക്ക് സ്വന്തം. ക്യാമറയിലുള്ള വലിപ്പവ്യത്യാസം മാത്രമാണ് സീരിയലും സിനിമയുമെന്ന് ശാന്തി വ്യക്തമാക്കുന്നു. ദൂരദര്ശന് സംവിധാനം ചെയ്ത മോഹപ്പക്ഷികള്‍ എന്ന സീരിയലിന് ശാന്തിക്ക് പുരസ്കാരവും ലഭിച്ചു.
വിവാഹത്തിന് ശേഷം താമസിച്ച ഇടങ്ങളിലൊ ക്കെ ശാന്തി നൃത്തം അഭ്യസിപ്പിച്ചിരുന്നു. അതുകൊണ്ട് നൃത്തത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ച ശിഷ്യഗണങ്ങള്‍ ലോകത്തിന്റെ എല്ലാ ഭാഗത്തും ഉണ്ട്. ഒരിട ത്തും സ്ഥിരമായി തങ്ങാന്‍ വളരെനാള്‍ കഴിയാതിരുന്നതിനാല്‍ വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റം നടത്താന്‍ കഴിഞ്ഞിട്ടില്ല എന്ന് ശാന്തി ദുഃഖത്തോടെ ഓര്‍ക്കുന്നു. ഒരു നൃത്തവിദ്യാലയം ഇന്നും ശാന്തിക്ക് സ്വപ്നം മാത്രം. എന്നെങ്കിലും ആസ്വ പ്നം യഥാര്ത്ഥ്യമായാ ല്‍ മുതിര്‍ന്ന വിദ്യാര്‍ത്ഥികളെ മാത്രം പരിഗണിച്ച് ഒരു ട്രൂപ്പ് ഉണ്ടാക്കണം. മോനും മോള്‍ക്കും എന്തിനും ഏതിനും അമ്മയുടെ തുണവേണം. ജീവിതത്തില്‍ പലതും ദൈവം വൈകിയാണ് തനിക്ക് തന്നതെന്ന് ശാന്തി പറയുന്നു.
അതുകൊണ്ട് തന്റെ പ്രിയപ്പെട്ട മക്കളുടെ അമ്മയായി ഇരിക്കാനാണ് ഏറെ താല്‍പ്പര്യം. പഠിത്തത്തില്‍ മിടുക്കരായമോനും മോളും കലാമേഖലയിലും പിന്നിലല്ല. ബിസിനസ്സുകാരനായ ഭര്‍ത്താവിനെ സഹായിക്കാനും ശാന്തി എന്ന വീട്ടമ്മ സമയം കണ്ടെത്തുന്നു.
ഷൈലാമാധവന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: