‘സകുടുംബം ശ്യാമള’ യെന്ന ഹിറ്റ് ചിത്രത്തിനുശേഷം രാധാകൃഷ്ണന് മംഗലത്തൊരുക്കുന്ന ‘വൈറ്റ് പേപ്പര്‍’ ഡിസംബര്‍ 14ന് റിലീസാകുന്നു.
കാലിക പ്രസക്തവും സന്ദേശവാഹകവുമായ ഒരു വിഷയം ഹെല്‍ത്ത് ഡയറക്ടറേറ്റിലെ ക്ലാര്ക്കുദ്യോഗസ്ഥനായ അശോകന് ചിറക്കരയുടെ കുടുംബത്തിലൂടെ വരച്ചുകാട്ടുകയാണ് ‘വൈറ്റ് പേപ്പര്‍’.
മാതാപിതാക്കളുടെ ആഗ്രഹത്തിനനുസരിച്ച് മക്കളെ പഠിപ്പിക്കുമ്പോള്‍, മക്കളാഗ്രഹിക്കുന്നുണ്ടോയെന്ന് എപ്പോഴെങ്കിലും മാതാപിതാക്കള്‍ അന്വേഷിക്കുന്നുണ്ടോ, നിങ്ങളിപ്പോള്‍ ചെയ്യുന്ന ജോലി നിങ്ങളുടെ പിതാവിന്റെ ആഗ്രഹത്തിനനുസരിച്ചുള്ളത് തന്നെയോ? ഇത്തരത്തിലുള്ള അനേകം ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായാണ് ‘വൈറ്റ് പേപ്പര്‍’ പ്രേക്ഷക സമക്ഷത്തിലെത്തുന്നത്.
രാധേകൃഷ്ണ ക്രിയേഷന്‍സിന്റെ ബാനറില്‍ ജോണ്സണ് ജോസഫാണ് നിര്‍മാണം. സലിന് മാങ്കുഴിയുടേതാണ് രചന. ഛായാഗ്രഹണം രാജീവ് വിജയ്, ഗാനരചന മുരുകന് കാട്ടാക്കട, സംഗീതം എം.ജിശ്രീകുമാര്‍, ആലാപനം എം.ജി.ശ്രീകുമാര്‍, ശ്വേത, കല പ്രേംജിത്ത്, ചമയം സുരേഷ് കുണ്ടറ, വസ്ത്രലാങ്കാരം സുനില്‍ പൊറ്റമ്മല്‍, പ്രൊ.ഡിസൈനര്‍ ജിത്ത് പിരപ്പന്‍കോട്, പബ്ലിസിറ്റി കോ-ഓര്‍ഡിനേറ്റല്‍ അജയ് തുണ്ടത്തില്‍, സ്റ്റില്‍സ് ഹരി തിരുമല, അസോ.ഡയറക്ടര്‍ ജി.എസ്.പ്രേംകുമാര്‍, എഡിറ്റിംഗ് ശശിമേനോന്, സംവിധാന സഹായികള്‍ റ്റി.ആര്.രതീഷ്, വിമല്‍ എം.നായര്‍, ടൈറ്റസ് ലാസര്‍, ശോഭാ നമ്പൂതിരി, യൂണിറ്റ് ചിത്രാഞ്ജലി.
അശോകന് ചിറക്കരയാകുന്നത് ജഗദീഷാണ്. ജഗദീഷിനെ കൂടാതെ ലെന, നെടുമുടി വേണു, മധു, എം.ആര്.ഗോപകുമാര്‍, സുരാജ് വെഞ്ഞാറമൂട്, ദിനേശ് പണിക്കര്‍, മധുപാല്‍, സാജന് സൂര്യ, ബാലചന്ദ്രന് ചുള്ളിക്കാട്, മഹേഷ,് മുകുന്ദന്, രാജേഷ് ഹെബ്ബാര്‍, സുജിത്ത്, വേട്ടക്കുളം ശിവാനന്ദന്, പി.എ.എം.റഷീദ്, ഗോപി.എന്‍.നായര്‍, ജോണ്സണ് ജോസഫ്, പ്രദീപ് പ്രഭാകര്‍, കലാരഞ്ജിനി, ബേബി ദേവിക, ബേബി ദിയ, ഷീലാശ്രീ എന്നിവരും വൈറ്റ് പേപ്പറില്‍ കഥാപാത്രങ്ങളാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: