നടന് ബാബുആന്റണി സംവിധായകനാകുന്നു. അദ്ദേഹം സംവിധാനം ചെയ്യുന്ന പിയാനോയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. ബാബു ആന്റണി തന്നെയാണ് നായകന്. അമീര്‍ സവിധാനം നിര്‍വഹിക്കുന്ന ആദിഭഗവാന് എന്ന തമിഴ് ചിത്രത്തില്‍ അഭിനയിക്കുകയാണ് ബാബു ഇപ്പോള്‍. ഈ ചിത്രത്തിലെ ജോലികള്‍ പൂര്‍ത്തിയായാല്‍ ഉടനെ പിയാനോയുടെ ചിത്രീകരണം ആരംഭിക്കും.
ഗാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതും പ്രണയകഥ പറയുന്നതുമായ ചിത്രത്തില്‍ ബാബു ആന്റണിയുടെ ഭാര്യ ഈവ് ഗേലിയ പാടുകയും സംഗീത സംവിധാനം നിര്‍വഹിക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു മുമ്പ് ഇവിടെ എത്തിയ ബ്രിട്ടീഷ് കുടുംബത്തിലെ പിന്മുറക്കാര് മാതൃ രാജ്യത്തിലേക്ക് മടങ്ങിപോകാന്‍ വിസമ്മതിക്കുന്നു. ഇതിനു പിന്നിലെ കാരണമാണ് കഥ. 2 നായികമാര്‍ ഉണ്ടാകും. ഒരാള്‍ ബ്രിട്ടീഷ് നടിയും മറ്റേയാള്‍ ഇന്ത്യക്കാരിയുമാണ്. ഡെന്നീസ് ജോസഫ് തിരക്കഥ എഴുതുന്ന ചിത്രത്തില്‍ 2 ഇംഗ്ലീഷ് ഗാനങ്ങളുണ്ട്. അവ രണ്ടും പാടുന്നത് ഈവ ഗേലിയയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: