കാലിലെ മസിലുകള്‍ക്കും മാംശപേശികള്ക്കും കൂടുതല്‍ കരുത്ത് നല്കുന്ന ആസനമാണ് വൃക്ഷാസനം. നിത്യേനയുള്ള പരിശീലനം കൊണ്ട് ശരീരത്തിന്റെ ബാലന്‍സിങ് പവര്‍ വര്‍ദ്ധിക്കുകയും മനസിന്റെ ഏകാഗ്രത കൂടുകയും ചെയ്യും.
ചെയ്യേണ്ട വിധം
1. പാദങ്ങള്‍ ചേര്‍ത്ത് വച്ച് നിവര്‍ന്ന് നില്ക്കുക. കാല്‍മുട്ടുകള്‍ തളരാതെ വലിഞ്ഞിരിക്കണം. കൈകള്‍ അതാതു വശങ്ങളില് തുടയോട് ചേര്‍ത്ത് വയ്ക്കുക. നേരെ മുമ്പോട്ട് നോക്കി നില്ക്കുക.
2. ഇടത്തെ കാല്‍മുട്ട് വളയ്ക്കാതെ വലത്തേ പാദം ഉയര്‍ത്തി വലത് കൈകൊണ്ട് കണ്ണയില്‍ പിടിക്കുക.
3. ബാലന്‍സ് തെറ്റാതെ വലത്തേ പാദം രണ്ടു കൈകളും ഉപയോഗിച്ച് ഇടത്തെ തുടയുടെ വലത്തു ഭാഗത്തായി, ഉപ്പൂറ്റി മുകളില്‍ വരത്തക്കവിധം പതിച്ചു വയ്ക്കുക. കാല് വിരലുകള്‍ കീഴ്പോട്ടായിരിക്കണം.
4. കണ്ണിന്റെ നിരപ്പില്‍ അകലെയുള്ള ഏതെങ്കിലും ഒരു വസ്തുവില്‍ ദൃഷ്ടികള്‍ ഉറപ്പിച്ചു നിര്‍ത്തുക. ബാലന്‍സ് തെറ്റാതിരിക്കാന്‍ ശ്രദ്ധിച്ചുകൊള്ളണം.
5. കൈകള്‍ തൊഴുതു പിടിച്ചുകൊണ്ട് നെഞ്ചിന്റെ മധ്യഭാഗത്തായി വയ്ക്കുക. വിരലുകള്‍ ശരിക്ക് മുകളിലേക്ക് നീണ്ടിരിക്കണം.
6. രണ്ടു മൂന്ന് സെക്കന്റ് ഈ സ്ഥിതിയില്‍ നിന്നിട്ട്, കൈകള്‍ മുമ്പോട്ട് നീട്ടി തലയ്ക്കു മുകളിലേയ്ക്കെടുത്ത് ഉയര്‍ത്തി നീട്ടിപ്പിടിക്കുക. കൈകള്‍ അതാതു വശത്തെ ചെവികളോട് ചേര്‍ന്നിരിയ്ക്കണം. കൈമുട്ടുകള്‍ വളയാന്‍ പാടില്ല.
7. സ്വാഭാവികമായി ശ്വോസോച്ഛ്വാസം ചെയ്തുകൊണ്ട് ബാലന്‍സ് തെറ്റാതെ ഏതാനും സെക്കന്‍ഡ് നില്ക്കുക.
8. അതിനു ശേഷം കൈകള്‍ താഴോട്ടെടുത്ത് നെഞ്ചിന്റെ മധ്യഭാഗത്ത് തൊഴുകൈ വയ്ക്കുക. അല്പസമയം നിന്നിട്ട് കൈകള്‍ താഴെ ഇടുക.
9. ഇനി ഇതു പോലെ തന്നെ വലത്തേ കാലില്‍ നിന്നുകൊണ്ട് വൃക്ഷാസനം അഭ്യസിക്കുക. മൂന്നു തവണ വീതം ഓരോ കാലിലും നില്ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: