Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗുരുദേവ ശിഷ്യനായ നരസിംഹ സ്വാമികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2017, 10:25 pm IST
in Samskriti

മഹാവിഷ്ണു ഹിരണ്യാക്ഷനെ വധിച്ചതോടുകൂടി സഹോദരനായ ഹിരണ്യകശിപു വിഷ്ണുവിദ്വേഷിയായി മാറി, ലോകോപദ്രവകാരിയായിത്തീര്‍ന്നു. താനല്ലാതെ മറ്റാരും ദൈവമല്ലെന്ന് ആ അസുരരാജന്‍ പ്രഖ്യാപിച്ചു. പക്ഷെ സ്വന്തം പുത്രന്‍, പ്രഹ്‌ളാദനെ മാത്രം വിശ്വസിപ്പിക്കാന്‍ അസുരനായില്ല. ഒടുവില്‍ പുത്രനെ വധിക്കാന്‍ ഹിരണ്യകശിപു ഉടവാള്‍ ഊരി. അന്ന് വൈശാഖമാസത്തിലെ വെളുത്തപക്ഷ ചതുര്‍ദ്ദശിയായിരുന്നു. ഭക്തപ്രഹ്‌ളാദന്റെ രക്ഷക്കായി തൂണുപിളര്‍ന്ന് നരസിംഹം അവതരിച്ച സുദിനം.

നരസിംഹമൂര്‍ത്തിയെ ഉപാസിച്ച് ശക്തിയും സിദ്ധിയും കൈവരിച്ച, ശ്രീനാരായണഗുരുദേവശിഷ്യനായ നരസിംഹസ്വാമികളുടെ ജീവിതത്തിലൂടെ ഒരു തീര്‍ത്ഥയാത്ര നടത്താം, ഈ സുദിനത്തില്‍.

എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരിനടുത്തുള്ള എളന്തിക്കര ്രഗാമത്തില്‍, 1053 കര്‍ക്കടകം 30 ന് തറമ്മല്‍ പാപ്പിയുടെ മൂന്നാമത്തെ സന്താനമായി ‘കുട്ടി’ എന്ന കഥാപുരുഷന്‍ ജനിച്ചു. 18 വയസ്സുള്ളപ്പോള്‍ വീടിനടുത്തുള്ള കാട്ടിലേക്ക് കയറിപ്പോയ കുട്ടി നിരവധി വര്‍ഷങ്ങള്‍ കഴിഞ്ഞ്, നീണ്ട താടിയും മുടിയുമായി കാടിനു വെൡയില്‍ വന്നപ്പോള്‍ നാട്ടുകാര്‍ക്കെല്ലാം അയാള്‍ ‘കുട്ടിശാന്തി’യായി. അധികംവൈകാതെ ആ യുവാവ് ഏതോ ഒരു ഉള്‍വിളിയാലെന്നോണം ശിവഗിരിക്കുന്നിലെത്തി. അരോഗദൃഢഗാത്രനായ ആ ക്ഷുഭിതയുവാവിനെ ഗുരുദേവന് നന്നേ ഇഷ്ടപ്പെട്ടു.

കുട്ടിശാന്തിക്ക് ‘നരസിംഹം’ എന്ന പേര് വീണതിന്പിന്നില്‍ ഒരു സംഭവം നടന്നതായി പറയപ്പെടുന്നു. ഒരിക്കല്‍ ഒരാശ്രമ അന്തേവാസി കുട്ടിശാന്തിയെ വല്ലാതെ ശകാരിച്ചു. കോപം സഹിക്കവയ്യാതെ കുട്ടിശാന്തി മുഷ്ടി ചുരുട്ടി ഭിത്തിയില്‍ ആഞ്ഞൊരിടി കൊടുത്തു. ഇടിയുടെ ആഘാതത്തില്‍ ആശ്രമഭിത്തി പിളര്‍ന്നുപോയി. സംഭവം അറിഞ്ഞ ഗുരുദേവന്‍ കുട്ടിശാന്തിയെ വിളിച്ച് ഇപ്രകാരം അരുളിയത്രെ, ‘ഇനി മുതല്‍ നീ നരസിംഹം എന്ന പേരില്‍ അറിയപ്പെടട്ടെ.’

ശിവഗിരിയില്‍ ശാരദാപ്രതിഷ്ഠക്കുശേഷം ഗുരുദേവന്‍ ആലുവയിലേക്കു പോയപ്പോള്‍ നരസിംഹവവും അദ്ദേഹത്തെ അനുഗമിച്ചു. ആലുവ അദ്വൈതാശ്രമത്തിന്റെ പ്രാരംഭകാല പ്രവര്‍ത്തനങ്ങളില്‍ നരസിംഹസ്വാമികള്‍ സജീവമായിരുന്നു. തുടര്‍ന്ന് ഗുരുദേവനിര്‍ദ്ദേശപ്രകാരം തൃപ്പൂണിത്തുറയ്‌ക്കടുത്തുള്ള എരൂര്‍ പോട്ടയിലെ ദേവീക്ഷേത്രത്തിന്റെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങളില്‍ മുഴുകി. ക്ഷേത്രത്തിനടുത്ത് സ്വാമികള്‍ ഒരു ആശ്രമം സ്ഥാപിച്ചു. ആതുരസേവനരംഗത്ത് ആശ്രമം നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ചു.

ഒരിക്കല്‍ ക്ഷേത്രോത്‌സവത്തിനെത്തിയ ആന പാപ്പാനെ വകവയ്‌ക്കാതെ ഓടി. ആളുകളുടെ ബഹളം കേട്ട് ആശ്രമത്തില്‍ വിശ്രമിച്ചിരുന്ന നരസിംഹസ്വാമികള്‍ പുറത്തുവന്നപ്പോഴാണ് കാര്യത്തിന്റെ ഗൗരവം മനസ്സിലായത്. ഉടനടി അദ്ദേഹം ആ കൊമ്പന്റെ മുന്നിലെത്തി ഗര്‍ജിച്ചു, ‘ശ്രീനാരായണപരമഹംസന്റെ ശിഷ്യന്‍ നരസിംഹം ആജ്ഞാപിക്കുന്നു ഇരിക്കവിടെ!’ ആ കൊമ്പന്‍ മുട്ടുമടക്കുന്ന കാഴ്ചയാണ് പിന്നീട് ജനം കണ്ടത്.

ശ്രീനാരായണധര്‍മ്മസംഘം 1928 ല്‍ രൂപീകൃതമായപ്പോള്‍ നരസിംഹസ്വാമികളും അതിലൊരംഗമായിത്തീര്‍ന്നു. ഗുരുദേവന്‍ രോഗശയ്യയ്യില്‍ കിടന്ന നാളുകളില്‍, നരസിംഹസ്വാമികള്‍ രാപകലെന്നില്ലാതെ അദ്ദേഹത്തെ ശുശ്രൂഷിച്ചുകൊണ്ടിരുന്നു. ഗുരുദേവന്‍ സമാധിയാകുമ്പോള്‍ ധര്‍മ്മതീര്‍ത്ഥസ്വാമികളും സുഗുണാനന്ദസ്വാമികളും അച്യുതാനന്ദസ്വാമികളും നരസിംഹസ്വാമികളും ചേര്‍ന്ന് അദ്ദേഹത്തിന്റെ അടുത്തിരുന്ന് ദൈവദശകം ചൊല്ലുകയായിരുന്നുവെന്ന് ഗുരുദേവന്റെ പല ജീവചരിത്രങ്ങളിലും കാണുന്നു.

നരസിംഹസ്വാമികള്‍ ജീവിതത്തില്‍ ഒരിക്കല്‍പ്പോലും എഴുതിയിട്ടില്ല, പ്രസംഗിച്ചിട്ടുമില്ല. ഗുരുദേവന്റെ സന്ദേശം ആചരിച്ച് പ്രചരിപ്പിക്കുന്നതമില്‍ എല്ലായ്‌പ്പോഴും വ്യാപൃതനായിരുന്നു സ്വാമികള്‍. എണ്‍പതാമത്തെ വയസ്സില്‍ 1133 വൃശ്ചികം 5 ന് രാത്രി 11.45 ന് എരൂര്‍ ആശ്രമത്തില്‍വച്ച് നരസിംഹസ്വാമികള്‍ സമാധിയായി.

നിരവധി ക്ഷേത്രപ്രതിഷ്ഠകള്‍ നരസിംഹസ്വാമികള്‍ നടത്തിയിട്ടുണ്ട്. അതില്‍ പലതും ഗുരുദേവനിര്‍ദ്ദേശാനുസരണമാണ് നിര്‍വഹിച്ചിട്ടുള്ളത്. സാധാരണ ജനങ്ങളുടെ ആത്മീയോന്നതിക്ക് ക്ഷേത്രങ്ങള്‍ സഹായകമാകുമെന്നതുകൊണ്ടുമാത്രമാണ് നരസിംഹസ്വാമികള്‍ തന്റെ ദൗത്യനിര്‍വ്വഹണത്തിന് തയ്യാറായത്. നരസിംഹത്തിന്റെ രൂപമായിരുന്നുവെങ്കിലും സ്വാമികളുടെ മനസ്സു മുഴുവനും സ്‌നേഹാര്‍ദ്രമായ സഹാനുഭൂതിയായിരുന്നു. അവിടെ സ്വാര്‍ത്ഥത്തിന് സ്ഥാനമുണ്ടായിരുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

India

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

World

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

India

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

Kerala

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

പുതിയ വാര്‍ത്തകള്‍

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

ഞായര്‍ മുതല്‍ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.