പാഞ്ഞാള്‍: തോട്ടത്തില്‍ മനയില്‍ മെയ് 14 വരെ നടക്കുന്ന ശ്രീ മഹാ കിരാത രുദ്രയജ്ഞത്തിന് കൊടിയേറി. തന്ത്രി മുഖ്യന്‍ മണയത്താട്ട് ആര്യന്‍ നമ്പൂതിരിപ്പാടാണ് ധ്വജാരോഹണം നിര്‍വ്വഹിച്ചത്, തുടര്‍ന്ന് ദീപപ്രജ്വലനം ബ്രഹ്മശ്രീ, അഴകത്ത് ശാസ്ത്ര ശര്‍മ്മന്‍ നമ്പൂതിരിപ്പാട് നിര്‍വ്വഹിച്ചു.
ഇരുപത്തി അഞ്ചോളം കലാകാരന്മാര്‍ ചേര്‍ന്ന് നടത്തിയ, നൃത്തത്തിന്റെയും സംഗീതത്തിന്റെയും കളരിപ്പയറ്റിന്റെയും അകമ്പടിയോടെ കിരാതം കഥയുടെ ദൃശ്യാവിഷ്‌കാരം (കൈരാതികം മ്യൂസിക്കല്‍ ഫിക്ഷന്‍) ഭക്തര്‍ക്ക് കണ്ണിനും, കാതിനും മനസ്സിനും ഒരു പോലെ ആനന്ദമായി.
















