തൃശൂര്‍: സാമ്പത്തിക-രാഷ്‌ട്രീയ ലക്ഷ്യത്തോടെ ഹൈന്ദവ ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം ചെറുക്കുമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ സമിതി യോഗം മുന്നറിയിപ്പ് നല്‍കി.
ഗരുവായൂരിലെ പാര്‍ത്ഥസാരഥി ക്ഷേത്രം ഉള്‍പ്പടെ സംസ്ഥാനത്തെ പല ക്ഷേത്രങ്ങളും സര്‍ക്കാര്‍ കയ്യടക്കി കഴിഞ്ഞു.
ഇനിയും സാമ്പത്തിക മെച്ചമുള്ള ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കാനുള്ള നീക്കം സര്‍ക്കാര്‍ നടത്തുന്നതായും യോഗം കുറ്റപ്പെടുത്തി.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് എ.പി.ഭരത്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ജഗന്നിവാസന്‍, രവി ആണിക്കര, മേഖല പ്രസിഡന്റ് പി.ആര്‍.പ്രഭാകരന്‍, ജില്ലാ സെക്രട്ടറി ജി.രാധകൃഷ്ണന്‍ മാസ്റ്റര്‍, സി.എം.ശശീന്ദ്രന്‍, പി.ആര്‍.ഉണ്ണി, മാതൃസമിതി ജില്ലാ പ്രസിഡന്റ് ജാനകി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
















