തൃശൂര്‍: കേച്ചേരി പെരുവന്‍മല ശിവക്ഷേത്രഭൂമിയില്‍ മാംസാവശിഷ്ടം തള്ളിയവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ മഴുവഞ്ചേരിയില്‍ നടന്ന ഹിന്ദു സംഘടനകളുടെ യോഗം ആവശ്യപ്പെട്ടു. ഹിന്ദു വികാരത്തെ വ്രണപ്പെടുത്താനുള്ള ഒരു നിഗൂഢശ്രമം ഇതിന് പിന്നിലുള്ളതായി സംശയമുണ്ട്.
ചൂണ്ടല്‍ പഞ്ചായത്തിലെ അനധികൃതമായ മുഴുവന്‍ അറവുശാലകളും അടച്ചുപൂട്ടണം.
പെരുവാന്‍മല ശിവക്ഷേത്രഭൂമിയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് ഭൂമി തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് നടത്തണം. പ്രതികളെ പിടികൂടിയില്ലെങ്കില്‍ സമരപരിപാടികള്‍ ആരംഭിക്കാനും യോഗം തീരുമാനിച്ചു. ഹിന്ദു ഐക്യവേദി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് സുധാകരന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി ഹരിമുള്ളൂര്‍, താലൂക്ക് ട്രഷറര്‍ പി.കെ.വിജു, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഹരിദാസ് കാട്ടാനി, ആര്‍എസ്എസ് കേച്ചേരി മണ്ഡലം സമ്പര്‍ക്കപ്രമുഖ് പി.ജി.അജയന്‍, ബിജെപി മണ്ഡലം കമ്മിറ്റി അംഗം ഉണ്ണി തയ്യില്‍, ബിഎംഎസ് മേഖല വൈസ് പ്രസിഡണ്ട് കെ.വി.അര്‍ജ്ജുനന്‍ എന്നിവര്‍ സംസാരിച്ചു.
















