കോട്ടയം: റേഷന്‍ കടകളില്‍ സാധനങ്ങള്‍ സപ്ലൈക്കോ നേരിട്ട് എത്തിക്കുന്ന വാതില്‍പ്പടി റേഷന്‍ വിതരണം ജില്ലയില്‍ ജൂണ്‍ 1ന് ആരംഭിക്കും. ഇതിനായി ജില്ലയില്‍ താലൂക്കടിസ്ഥാനത്തില്‍ അഞ്ച് ഗോഡൗണുകള്‍ സജ്ജീകരിച്ച് വരുകയാണ്. കോട്ടയം, പാലാ, ചങ്ങനാശേരി, വൈക്കം, കാഞ്ഞിരപ്പളളി എന്നിവടങ്ങളിലാണ് ഗോഡൗണുകള്‍ സ്ഥാപിക്കുന്നത്. വാതില്‍പ്പടി റേഷന്‍ വിതരണത്തിന് മുന്നോടിയായി മൊത്ത വ്യാപാരികളുടെ പക്കലുള്ള സാധനങ്ങള്‍ തിരിച്ചേല്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിട്ടുണ്ട്.
ആറ് ജില്ലകളില്‍ വാതില്‍പ്പടി റേഷന്‍ വിതരണം തുടങ്ങിയിരുന്നു. എന്നാല്‍ വിതരണം കാര്യക്ഷമമായിരുന്നില്ല. ഗോഡൗണുകളുടെ ശേഷികുറവാണ് പ്രധാനകാരണം. ഒരു മാസത്തേക്കുള്ള റേഷന്‍ സാധനങ്ങള്‍ സൂക്ഷിക്കാനുള്ള ശേഷി പല ഗോഡൗണുകളിലും ഇല്ലയായിരുന്നു.
സപ്ലൈക്കോ ഗോഡൗണുകളില്‍ നിന്ന് സാധനങ്ങള്‍ റേഷന്‍ സാധനങ്ങള്‍ റേഷന്‍ കടകളില്‍ എത്തിക്കാനുള്ള ലോറി ടെന്‍ഡര്‍ നല്‍കിയിരുന്നു. എന്നാല്‍ ടെന്‍ഡര്‍ കൈവശപ്പെടുത്തിയത് പഴയ മൊത്ത വ്യാപാരികളുടെ ബിനാമികളയായിരുന്നു. വാതില്‍പ്പടി റേഷന്‍ വിതരണം തുടങ്ങിയ ജില്ലകളില്‍ തുടക്കത്തില്‍ പാളാന്‍ കാരണവും ലോറിയിലുള്ള കടത്തുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു. സാധനങ്ങള്‍ കയറ്റി ഇറക്കുന്നതിനെ ചൊല്ലി തര്‍ക്കുണ്ടായപ്പോള്‍ അതിനുള്ള കൂലി കൂട്ടി പുതിയ ടെന്‍ഡര്‍ വിളിക്കുകയും പഴയ ടെന്‍ഡര്‍ റദ്ദാക്കുകയും ചെയ്തു. ഇതോടെയാണ് വിതരണം താറുമാറയത്. ടെന്‍ഡര്‍ റദ്ദാക്കിയപ്പോള്‍ ബദല്‍ ക്രമീകരണം സപ്ലൈക്കോ ഏര്‍പ്പെടുത്തുന്നതില്‍ പരാജയപ്പെടുകയും ചെയ്തു.
ജില്ലയിലും റേഷന്‍സാധനങ്ങളുടെ കടത്തിന് കരാര്‍ ഏറ്റെടുത്തവരില്‍ ഭൂരിപക്ഷവും പഴയ മൊത്ത വ്യാപാരികളുടെ ബിനാമികളാണെന്ന ആക്ഷേപം വ്യപാകമാണ്. സപ്ലൈക്കോ ഉദ്യോഗസ്ഥരുമായിട്ടുള്ള ഒത്തുകളി ഇതിന് പിന്നിലുണ്ടെന്ന് റേഷന്‍ വ്യാപാരികള്‍ സംശയിക്കുന്നു. ഒരു ക്വിന്റല്‍ റേഷന്‍ സാധനങ്ങള്‍ മൊത്ത വ്യാപാരികളില്‍ നിന്ന് എടുക്കുമ്പോള്‍ 5 മുതല്‍ 7 കിലോ വരെ തൂക്കത്തില്‍ കുറച്ചാണ് കൊടുത്തിരുന്നത്. അതേ സമയം തൂക്കത്തിലെ വെട്ടിപ്പ് തടയാന്‍ കര്‍ശന നീരീക്ഷണം ഗോഡൗണുകളില്‍ ഉണ്ടാകുമെന്ന് ജില്ലാ സപ്ലൈക്കോ അധികൃതര്‍ വ്യക്തമാക്കി. സപ്ലൈക്കോ ഗോഡൗണുകളില്‍ നിന്ന് റേഷന്‍ സാധനങ്ങള്‍ ലോറിയില്‍ കയറ്റുമ്പോഴുള്ള മുഴുവന്‍ വിവരങ്ങളും രജിസ്റ്ററില്‍ സൂക്ഷിക്കണം. റേഷന്‍ ഇന്‍സ്പക്ടര്‍മാര്‍ക്കയായിരിക്കും ഇതിന് ചുമതലപ്പെടുത്തിയിരിക്കുന്നത്.
















