തൃശൂര്‍: എയ്‌റോ സ്‌പേസ് ഗവേഷണ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഈ മേഖലയെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ താല്‍പര്യമുളള വിദ്യാര്‍ത്ഥികള്‍ക്ക് ഒരു സുവര്‍ണാവസരം ഒരുക്കുകയാണ് കൊടകരയിലെ സഹൃദയ എഞ്ചിനീയറിംഗ് കോളേജ്.
ഗ്ലോബല്‍ എയ്‌റോ സ്‌പോര്‍ട്‌സ് എന്ന സ്ഥാപനത്തിന്റെയും തൃശ്ശൂര്‍ ലയണ്‍സ് ക്ലബ്ബിന്റെയും സഹകരണത്തോടുകൂടി കേരളത്തില്‍ ആദ്യത്തെ എയ്‌റോ സ്‌പേസ് ക്ലബ്ബിന് തുടക്കം കുറിക്കുന്നു. ഉദ്ഘാടനത്തിനോടനുബന്ധിച്ച് 700 അടി ഉയരത്തിലേക്ക് മിനി റോക്കറ്റ് വിക്ഷേപണം വിദ്യാര്‍ത്ഥികള്‍ നടത്തും.
12ന് കോളേജില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ക്ലബ്ബിന്റെ ഉദ്ഘാടനം തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്റര്‍ മുന്‍ ഡയറക്ടറും ഇപ്പോള്‍ കേരള മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവുമായ പദ്മശ്രീ എം.സി. ദത്തന്‍ നിര്‍വ്വഹിക്കും.
എസ്.സി.ഇ.റ്റി. പ്രിന്‍സിപ്പല്‍ ഡോ. നിക്‌സണ്‍ കുരുവിള, ഗ്ലോബല്‍ എയ്‌റോ സ്‌പോര്‍ട്‌സ് സ്ഥാപകന്‍ എം. രാധാകൃഷ്ണന്‍ മേനോന്‍, ലയണ്‍സ് ക്ലബ്ബ് ഓഫ് ട്രിച്ചൂര്‍ പ്രസിഡന്റ് ജെയിംസ് വളപ്പില, അസി. പ്രൊഫസര്‍, പ്രോഗ്രാം കണ്‍വീനര്‍ സുബോധ് രാജ് എം.എസ് എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.
















