മാള: യോഗ, കവിത, ഭരതനാട്യം എന്നിവ സമന്വയിപ്പിച്ച് ശ്രീനാരായണ ഗുരുവിന്റെ പ്രശസ്തമായ കൃതി കുണ്ഡലിനിപ്പാട്ടിന്റെ നൃത്താവിഷ്‌കാരം ഇന്ന് വൈകിട്ട് ഏഴിന് അന്നമനട പാലിശേരി കണ്ണമ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ അരങ്ങേറും. യോഗയുടെ കാലിക പ്രസക്തി വിശദമാക്കിക്കൊണ്ടുള്ള ദൃശ്യാവിഷ്‌കാരമാണ് ജനങ്ങളിലേക്കെത്തിക്കുന്നത്. ശിവമഹിമ മനസ്സിലിക്കാന്‍ ‘മനസ്സേ നീ പാമ്പിനെ പോലെ ആടുക’ എന്ന സന്ദേശമാണ് ആവിഷ്‌കാരത്തിലൂടെ മുന്നോട്ടുവയ്‌ക്കുന്നത്.
മലയാളത്തിലെ ആദ്യത്തേതും അവസാനത്തേതുമാകാവുന്ന മിസ്റ്റിക് കവിത എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ കൃതി അവതരിപ്പിക്കുന്നത് അധ്യാപികയായ അനില ജോഷിയാണ്.
















