കൊച്ചി: ദേശീയ സീനിയര്‍ വനിതാ ഫുട്്‌ബോള്‍ ടൂര്‍ണമെന്റിനുളള കേരളാ ടീമിനെ കോഴിക്കോടിന്റെ കെ.വി.അതുല്യ നയിക്കും. മലപ്പുറത്തിന്റെ കെ. അതുല്യയാണ് വൈസ് ക്യാപറ്റന്‍. പഞ്ചാബിലെ ഫഗ്‌വാരയില്‍ 15 ന് ടൂര്‍ണമെന്റ് ആരംഭിക്കും.
ഇരുപതംഗ കേരളാ ടീമിനെ കേരളാ ഫുട്‌ബോള്‍ അസോസിയേഷന്‍ ഇന്നലെ പ്രഖ്യാപിച്ചു.
ഗ്രൂപ്പ് എയിലാണ് കേരളം മത്സരിക്കുക. ബീഹാര്‍,ദല്‍ഹി, ഗുജറാത്ത് എന്നീവയാണ് ഈ ഗ്രൂപ്പിലെ മറ്റു ടീമുകള്‍. കേരളം ആദ്യ മത്സരത്തില്‍ 15ന് ദല്‍ഹിയുമായി ഏറ്റുമുട്ടും. 19 ന്് ഗുജറാത്തിനെയും 23 ന് ബീഹാറിനെയും നേരിടും. ജൂണ്‍ അഞ്ചിനാണ് ഫൈനല്‍.കേരളാ ടീം പത്തിന് എറണാകുളത്ത് നിന്ന് അമൃത്സര്‍ എക്‌സ്പ്രസില്‍ പഞ്ചാബിലേക്ക് പുറപ്പെടും.
കേരളാ ടീം: അനുപമ സജി, അനിത കെ.ടി, ഹീരാ ജി രാഗ് (ഗോള്‍ കീപ്പര്‍മാര്‍) അതുല്യ കെ.വി. (ക്യാപ്റ്റന്‍) , രേഷ്‌ന, ശ്രുതി, മഞ്ചു ബേബി, രേഷ്മ .സി, ഫെമിന രാജ് (പ്രതിരോധനിരക്കാര്‍) നിഖില ടി, സ്‌നേഹ ലക്ഷ്മണ്‍, സരിക കെ.വി, നെജുമുനീസ എം, അതുല്യഭായ് വി. എം, സിത്താര കെ. ടി., ആര്‍ദ്ര കൃഷ്ണമൂര്‍ത്തി (മധ്യനിരക്കാര്‍), സുബിത പൂവട്ട, അതുല്യ കെ (വൈസ് ക്യാപ്റ്റന്‍),സുചിത്ര പി.കെ, നിത്യ (മുന്നേറ്റനിരക്കാര്‍).
















