ന്യൂദല്‍ഹി: ബിസി റോയ് ട്രോഫി ദേശീയ ജൂനിയര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പഞ്ചാബ് കിരീടം നേടി. ഫൈനലില്‍ അവര്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് മിസോറാമിനെ തോല്‍പ്പിച്ചു.
നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോള്‍ രഹിത സമനില പാലിച്ചു.
എക്‌സ്ട്രാ ടൈമില്‍ ജസ്‌കരന്‍പ്രീത് സിംഗ് പഞ്ചാബിനെ മുന്നിലെത്തിച്ചു. ഏറെ താമസിയാതെ കിഷോര്‍ ലീഡുയര്‍ത്തി. അവസാന വിസിലിന് തൊട്ടുമുമ്പ് പഞ്ചാബ് മൂന്നാം ഗോളും നേടി. ജസ്‌കരന്‍പ്രീത് സിംഗാണ് തന്റെ രണ്ടാം ഗോളിലൂടെ പഞ്ചാബിന്റെ വിജയം ഉറപ്പിച്ചത്.
















