അരൂര്‍: പരിമിതമായ അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമേയുള്ളുവെങ്കിലും അരൂര്‍ ഗവ. ഫിഷറി എല്‍പി സ്കൂള്‍ ഈ വര്‍ഷവും കുട്ടികളെ കാത്തിരിക്കുന്നു. ഒരു കാലത്ത് തീരദേശ മേഖലയിലെ കുട്ടികള്‍ക്ക് അറിവിന്റെ വാതായനങ്ങള്‍ തുന്നു കൊടുത്ത ഈ സ്കൂള്‍ ഇപ്പോള്‍ മതിയായ സൗകര്യങ്ങളുടെ അഭാവംമൂലം അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. ഇക്കാരണത്താല്‍ പ്രദേശവാസികള്‍ പോലും കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള സ്വകാര്യ സ്കൂളുകളിലാണ് കുട്ടികളെ പഠിപ്പിക്കുന്നത്.
1924ല്‍ തുടങ്ങിയ ഈ സ്കൂളിലാണ് അരൂരിലെ പല പ്രമുഖരില്‍ പലരും വിദ്യാഭാസം തുടങ്ങിയത്. അ രൂരിലെ തന്നെ സ്വകാര്യസ്കൂളുകളില്‍ ആവശ്യത്തില്‍ കൂടുതല്‍ സര്‍ക്കാര്‍ സഹായം ലഭിക്കുമ്പോള്‍ ഗവ. ഫിഷറീസ് എല്‍പി സ്കൂളിന് അവഗണയാണ്. ദുര്‍ഘടം പിടിച്ച റോഡ്, ആവശ്യത്തിന് ക്ലാസ് മുറികളില്ല, പഠനോപകരണങ്ങളുടെ കുറവ്, ആവശ്യത്തിന് അദ്ധ്യാപകരില്ല എന്നിവ ഇപ്പോഴും പോരായ്മമയായി തുടരുന്നു.
നൂറില്‍ താഴെ മാത്രം കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂളില്‍ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തിയാല്‍ കുട്ടികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് അദ്ധ്യാപകരും രക്ഷാകര്‍ത്താക്കളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: