ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലിഗില്‍ ടോട്ടന്‍ഹാം ഹോട്‌സ്പറിന്റെ കിരീടമോഹങ്ങള്‍ക്ക് തിരിച്ചടി. നിര്‍ണായക മത്സരത്തില്‍ അവര്‍ വെസ്റ്റ് ഹാമിനോട് ഒരു ഗോളിന് തോറ്റു. ഇതോടെ പോയിന്റു നിലയില്‍ ഒന്നാംസഥാനത്തുളള ചെല്‍സിയൂടെ കിരീട പ്രതീക്ഷ ഉയര്‍ന്നു. അവസാനത്തെ നാലു മത്സരങ്ങളില്‍ ആറു പോയിന്റു നേടിയാല്‍ ചെല്‍സിക്ക് കിരീടം ഉറപ്പാകും. 34 മത്സരങ്ങളില്‍ നിന്ന് ചെല്‍സിക്ക് 81 പോയിന്റുണ്ട്.
അതേസമയം പോയിന്റു നിലയില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്നടോട്ടന്‍ ഹാമിന് 35 മത്സരങ്ങളില്‍ 77 പോയിന്റാണുളളത്. വെസ്റ്റ് ഹാമിനെ പരാജയപ്പെടുത്തിയിരുന്നെങ്കില്‍ ടോട്ടന്‍ഹാമിന് പോയിന്റുനിലയില്‍ ചെല്‍സിക്ക് തൊട്ടുപിന്നിലെത്താന്‍ കഴിയുമായിരുന്നു.
അറുപത്തിയഞ്ചാം മിനിറ്റില്‍ മാനുവല്‍ ലാന്‍സിനിയാണ് വെസ്റ്റ് ഹാമിന് വിജയം സമ്മാനിച്ച ഗോള്‍ കുറിച്ചത്.
മൗറീസിയോ പോച്ചേറ്റിനോയുടെ ടോട്ടന്‍ഹാം മത്സരത്തില്‍ ഏറെസമയം ആധിപത്യം സ്ഥാപിച്ചു. എന്നാല്‍ ഗോള്‍ നേടാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. തിങ്കളാഴ്ച മിഡില്‍സ്‌ബ്രോയ്‌ക്കെതിരായ മത്സരത്തില്‍ വിജയം നേടിയാല്‍ ചെല്‍സിക്ക് കിരീടം ഉറപ്പാകും.
















