മണ്ണഞ്ചേരി: സംസ്ഥാനത്ത് പഞ്ചവത്സര പദ്ധതി വേണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 13-ാം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ പോകുകയാണ്. പഞ്ചായത്തിലെ മുഴുവനാളുകള്‍ക്കും എല്ലാ സേവനവും വേഗത്തില്‍ നല്കാന് ഡിജിറ്റല്‍ യുഗത്തില്‍ കഴിയുന്നുണ്ട്. മൊബൈല്‍ഫോണിലൂടെ വിവരങ്ങള്‍ അറിയാനുള്ള സൗകര്യമാണിവിടെ തുടങ്ങുന്നത്. തദ്ദേശഭരണസ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്ന തരത്തിലാണ് നവകേരളത്തിനായുള്ള നാലു മിഷനുകളും രൂപകകല്‍പ്പന ചെയ്തിട്ടുള്ളത്. ജനപങ്കാളിത്തത്തോടെ തദ്ദേശഭരണസ്ഥാപനങ്ങളുടെ മേല്‍നോട്ടത്തിലാവും ഈ നാലു ദൗത്യങ്ങളും മുന്നോട്ടുപോകുകയെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി ടി.എം.തോമസ് ഐസക്ക് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: