തോട്ടപ്പള്ളി തുറമുഖത്തിന്റെ വികസനത്തിന് കേന്ദ്ര സഹായം അഭ്യര്‍ത്ഥിച്ച് ആലപ്പുഴ ജില്ലാ മത്സ്യത്തൊഴിലാളി സംഘം ജില്ലാ പ്രസിഡന്റ് പി.സി.കാര്ത്തികേയന് കേന്ദ്ര കൃഷി സഹ മന്ത്രി സുദര്ശന് ഭഗത്തിന് നിവേദനം നല്കുന്നു. കുമ്മനം രാജശേഖരന്, പ്രശാന്ത് തുടങ്ങിയവര്‍ സമീപം.
ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടും സ്ഥലം എംഎല്‍എയുടെ ദുര്‍വാശിയും മൂലം സ്തംഭനാവസ്ഥയിലായ തോട്ടപ്പള്ളി തുറമുഖത്തിന്റെ വികസനത്തിന് കേന്ദ്ര സഹായം അഭ്യര്‍ത്ഥിച്ച് ആലപ്പുഴ ജില്ലാ മത്സ്യത്തൊഴിലാളി സംഘം (ബിഎംഎസ്) ജില്ലാ പ്രസിഡന്റ് പി.സി. കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ കേന്ദ്ര കൃഷി സഹമന്ത്രി സുദര്ശന് ഭഗത്തിന് നിവേദനം നല്കി. തോട്ടപ്പള്ളിതുറമുഖ വികസനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ സഹായങ്ങളും ഉണ്ടാകുമെന്ന് നിവേദക സംഘത്തിന് മന്ത്രി ഉറപ്പു നല്കി. ബിഎംഎസ് അമ്പലപ്പുഴ മേഖലാ പ്രസിഡന്റ് എസ്. രാജേന്ദ്രന്, സെക്രട്ടറി പി. യശോധരന് എന്നിവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: