മികച്ച വിജയം നേടിയ സഹോരങ്ങളായ ഗായത്രിയും ഗണേഷും ഗംഗയും
മാവേലിക്കര: മിനിറ്റുകളുടെ വ്യത്യാസത്തില്‍ ജനിച്ച സഹോദരങ്ങള്‍ക്ക് എസ്എസ്എല്‍സി പരീക്ഷയിലും മികവുറ്റ വിജയം. ചെട്ടികുളങ്ങര ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളായ ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് കൊച്ചുവീട്ടില്‍ ഹരീഷ്കുമാര്‍- സ്മിത ദമ്പതികളുടെ മക്കളായ ഗായത്രി എസ്. നായര്‍, ഗംഗ എസ്. നായര്‍, ഗണേഷ് എച്ച്. നായര്‍ എന്നിവരാണ് എസ്എസ്എല്‍സി പരീക്ഷയിലും മികച്ച വിജയം നേടിയത്.
ഗായത്രിയും ഗംഗയും മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയപ്പോള്‍ ഗണേഷ് ആറു വിഷയങ്ങള്‍ക്ക് എ പ്ലസ് നേടി. പരീക്ഷ കഴിഞ്ഞപ്പോള്‍ തന്നെ വിജയം ഉറപ്പായിരുന്നെന്ന് മൂവരും പറഞ്ഞു. സിവില്‍ സര്‍വീസാണ് ഗായത്രിയുടെ ലക്ഷ്യം. മാധ്യമപ്രവര്ത്തനത്തോടാണ് ഗംഗയ്ക്ക് താത്പര്യം. ഗണേഷിന് ഐടി മേഖലയും.
കഴിഞ്ഞ ജില്ലാ സ്കൂള്‍ യുവജനോത്സവത്തില്‍ വട്ടപ്പാട്ടില്‍ മത്സരിച്ച ഗണേഷിന് കലാരംഗത്തോട് ഏറെ താല്പര്യമുണ്ട്. മക്കളുടെ പരീക്ഷയായതിനാല്‍ കുവൈറ്റിലായിരുന്ന അച്ഛന് ഹരീഷ്കുമാര്‍ നാട്ടിലെത്തിയിരുന്നു. പരീക്ഷയ്ക്കു ശേഷം കഴിഞ്ഞ രണ്ടിനാണ് ഇദ്ദേഹം മടങ്ങിയത്. മക്കളുടെ വിജയത്തില്‍ വളരെയേറെ സന്തോഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: