കൊല്‍ക്കത്ത: ഐപിഎല്ലില്‍ മിന്നും പ്രകടനം കാഴ്ചവച്ച ഗൗതം ഗംഭീറിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി.
ഗംഭീറിനെ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ഗാംഗുലി ആവശ്യപ്പെട്ടു. ഗംഭീര്‍ ഉജ്ജ്വല ഫോമിലാണ് കളിക്കുന്നത്. അദ്ദേഹം ഇന്ത്യന്‍ ടീമിലിടം നേടാന്‍ എന്തുകൊണ്ടും അര്‍ഹനാണ്. ചാമ്പ്യന്‍സ് ട്രോഫി പോലെയുള്ള വലിയ ടൂര്‍ണമെന്റില്‍ ഗംഭീറിന്റെ പ്രകടനങ്ങള്‍ ടീം ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നും ഗാംഗുലി പറഞ്ഞു.
ടീമിനു വേണ്ടി മികച്ച രീതിയില്‍ കളിക്കുന്നയാളാണ് ഗംഭീര്‍. പരിക്കിന്റെ പിടിയിലുള്ള കെ.എല്‍. രാഹുല്‍ ഇതുവരെ ഫിറ്റ്നസ് തെളിയിച്ചിട്ടില്ല. അതിനാല്‍ തന്നെ ഗംഭീറിനെ ടീമിലുള്‍പ്പെടുത്തുന്നത് സെലക്ടര്‍മാര്‍ പരിഗണിക്കണമെന്നും ഗാംഗുലി ആവശ്യപ്പെട്ടു.
ഈ സീസണിലെ ഐപിഎല്ലില്‍ റണ്‍വേട്ടക്കാരുടെ പട്ടിയില്‍ രണ്ടാമതാണ് ഗംഭീര്‍. 11 മത്സരങ്ങളില്‍ നിന്ന് 51.37 ശരാശരിയില്‍ 411 റണ്‍സാണ് ഗംഭീര്‍ ഇതുവരെ അടിച്ചുകൂട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: