കോഴിക്കോട്: ഗാന്ധിയന്‍ ചിന്തകളുടെ പ്രചാരവുമായി ഡോ. എം.ജി.എസ്. നാരായണന്‍ തടവുകാരെ കാണാനെത്തി. ചെമ്പാരന്‍ സത്യാഗ്രഹത്തിന്റെ ശതാബ്ദിവര്‍ഷത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന മഹാത്മജിയുടെ ആശയലോകം എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനാണ് ഡോ. എം.ജി.എസ്. നാരായണന്‍ കോഴിക്കോട് ജില്ലാ ജയിലിലെത്തിയത്.
താന്‍ ലോകത്തേറെ സഞ്ചരിച്ചിട്ടുണ്ടെങ്കിലും ജയിലില്‍ ആദ്യമായാണ് എത്തുന്നതെന്നും ഗാന്ധിയന്‍ ആശയത്തിന് മനുഷ്യരില്‍ മാനസിക പരിവര്‍ത്തനം വരുത്താന്‍ ഏ റെ കഴിവുണ്ടെന്നും പുസ് തകം വിതരണം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ജില്ലാ ജയില്‍ സൂപ്രണ്ട് കെ. അനില്‍കുമാര്‍ പുസ്തകം ഏറ്റുവാങ്ങി.
സ്വാതന്ത്ര്യസമര സേ നാനി പി. വാസു തടവുകാര്‍ക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്തു. എം.വി. കുഞ്ഞാമു, ബാലകൃഷ്ണന്‍, ശിവാനന്ദന്‍, ഡോ.ആര്‍സു, സണ്ണി ജോസഫ്, എം. എം. ഹാരിസ് എന്നിവര്‍ സംസാരിച്ചു.
തടവുകാര്‍ നിര്‍മ്മിച്ച പേപ്പര്‍ ബാഗുകളുടെ വിതരണം എവരിതിംങ് സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ കെ. സജിത്ത് ഏറ്റുവാങ്ങി.
ചെയര്‍ഫോര്‍ ഗാന്ധിയന്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച് സെന്റര്‍, സെന്റ് ജൂഡ് ബുക്ക് എന്നിവരുടെ നേതൃത്വത്തിലാണ് പുസ്തകവിതരണം നടന്നത്.















