കരുവാരകുണ്ട്: കഴിഞ്ഞ ദിവസം അനുഭവപ്പെട്ടകാറ്റിലും മഴയിലും കരുവാരകുണ്ട് മേഖലയില്‍ കനത്ത നാശനഷ്ടം.
അരിമണല്‍ പൂച്ചപ്പടിയിലെ ചെറുമല മുഹമ്മദിന്റെ വീടിനു മുകളില്‍ തെങ്ങ് കടപുഴകി വീണ് വീട് ഭാഗികമായി തകര്‍ന്നു.
കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെയാണ് സംഭവം. വീട്ടുകാര്‍ ഉറങ്ങാന്‍ കിടന്ന ഉടനെ വലിയ ശബ്ദത്തോടെയാണ് തെങ്ങ് വീടിന് മുകളിലേക്ക് കടപുഴകി വീണത് തൊട്ടടുത്ത മുറിയില്‍ ഉണ്ടായിരുന്ന മകന് അനൂപിന്റെ കൈക്ക് സാരമായ പരിക്ക് പറ്റി.
കുട്ടത്തി, അരിമണല്‍, നിലാഞ്ചേരി ഭാഗങ്ങളില്‍ റബ്ബര്‍, കമുക്, വാഴ തുടങ്ങിയ കാര്‍ഷിക വിളകള്‍ വന്‍തോതില്‍ നശിച്ചു.
കുലച്ച ആയിരക്കണക്കിന് നേന്ത്രവാഴകള്‍ കാറ്റില്‍ നിലംപൊത്തി. തുവ്വൂര്‍ പഞ്ചായത്തിന്റെ വിവിധയിടങ്ങളിലും കൃഷി നാശമുണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: