മാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക്കിന്റെ കരുത്തില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലിന്റെ ആദ്യ പാദത്തില്‍ റയല്‍ മാഡ്രിഡിന് ഗംഭീര ജയം. അത് ലറ്റികോ മാഡ്രിഡിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് റയല്‍ തകര്‍ത്തത്.
ഏകപക്ഷീയമായ മത്സരത്തില്‍ റൊണാള്‍ഡോ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിലെ തുടര്‍ച്ചയായ രണ്ടാം ഹാട്രിക്കുമായി കളം നിറഞ്ഞപ്പോള്‍ അത് ലറ്റിക്കോ മാഡ്രിഡ് നിഷ്പ്രഭരായി.
പത്താമത്തെ മിനിറ്റില്‍ കാസിമെറോയുടെ ക്രോസില്‍ തലവെച്ചായിരുനന്നു റൊണാള്‍ഡോയുടെ ആദ്യ ഗോള്‍. 73-ാം മിനിറ്റിലും 86-ാം മിനറ്റിലും രണ്ട് ഗോള്‍ കൂടി. സീസണില്‍ അത് ലറ്റിക്കോക്കെതിരെ റൊണാള്‍ഡോയുടെ രണ്ടാമത്തെ ഹാട്രിക്കാണിത്. കഴിഞ്ഞ മൂന്ന് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്നായി റൊണാള്‍ഡോയുടെ ഗോള്‍ സമ്പാദ്യം ഇതോടെ എട്ടായി.
മത്സരത്തില്‍ ഒരു ഘട്ടത്തിലും തിരിച്ചടിക്കാനുള്ള അത്ലറ്റിക്കോയുടെ ശ്രമങ്ങളൊന്നും വിലപ്പോയില്ല. രണ്ടാം പാദ മത്സരം ബുധനാഴ്ച വിന്‍സന്റ് കാര്‍ഡ്രണില്‍ നടക്കും. നാല് ഗോള്‍ വ്യത്യാസത്തിലെങ്കിലും ജയിച്ചാല്‍ മാത്രമേ ഇനി അത് ലറ്റിക്കോയ്‌ക്ക് ഫൈനല്‍ സ്വപ്നം കാണാനാവു. ഇല്ലെങ്കില്‍ നാലുലര്‍ഷത്തിനുള്ളില്‍ റയല്‍ മൂന്ന് ഗോളിന് ജയിക്കും.
















