തൃശൂര്‍: അന്ധമായ ഹിന്ദു വിരുദ്ധതയുടെ പേരില്‍ മതഭീകര വാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്ന ഇടത്-വലത് മുന്നണികളും സര്‍ക്കാരുകളും ജാഗ്രത പാലിച്ചില്ലെങ്കില്‍ ദൂരവ്യാപക പ്രതിസന്ധികള്‍ ക്ഷണിച്ചു വരുത്തുകയായിരിക്കും ഫലമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ് ബിജു പറഞ്ഞു.
മാറാട് ദിനത്തില്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ സാഹിത്യ അക്കാദമി ഹാളില്‍ നടന്ന പരിനാടിയില്‍’ഭീകരതയ്‌ക്കെതിരെ ജനജാഗ്രത’ എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ബിജു. ആഗോള ഭീകരവാദത്തിന്റെ വേരുകള്‍ കേരളത്തില്‍ ശക്തമായിക്കൊണ്ടിരിക്കുകയാണെന്ന് സമകാലിക സംഭവങ്ങള്‍ തെളിയിച്ചു കൊണ്ടിരിക്കുകയാണെന്ന് ഭാരതീയ വിചാര കേന്ദ്രം ജില്ലാ ഉപാധ്യക്ഷന്‍ സി.കെ സുനില്‍ പറഞ്ഞു. മാറാട് സംഭവത്തിന് ശേഷം കേരളം ഭീകരവാദികളുടെ നാടായി മാറിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു ഐക്യവേദി ജില്ല അധ്യക്ഷന്‍ ബാലന്‍ പണിക്കശ്ശേരി അധ്യക്ഷത വഹിച്ചു. എം.വി മധുസൂദനന്‍, പ്രസാദ് കാക്കശ്ശേരി എന്നിവര്‍ സംസാരിച്ചു.
















