അമ്പലപ്പുഴ: ഭാരതത്തിലെ പുരാണങ്ങള്‍ ചരിത്രം തന്നെയാണെന്ന് എകെബി നായര്‍. ശ്രീരാമാവതാരം, പരശുരാമാവതാരം എന്നീ വിഷയങ്ങളില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പരശുരാമന്‍ കേരളം സൃഷ്ടിച്ചു എന്ന വിശ്വാസത്തിന് അയ്യാരം വര്‍ഷത്തെ പഴക്കമുണ്ട്. എന്നാല്‍ ഇന്ന് കേരളം ഉടലെടുത്തിട്ട് അമ്പതു വര്‍ഷമേ ആയിട്ടുള്ളൂവെന്നാണ് പറയുന്നത്. ഇങ്ങനെയെങ്കില്‍ അറുപതു വയസ്സുള്ളആള്‍ എവിടെയാണ് ജനിച്ചതെന്ന് ചോദിക്കേണ്ടിവരും. ശ്രീരാമന്റെയും വാമനന്റെയും പരശുരാമന്റെയും പാദസ്പര്‍ശം ഏറ്റ മണ്ണാണ് കേരളത്തിന്റേത്.
ഗൃഹസ്ഥാശ്രമത്തില്‍ മാതാപിതാക്കളും ബന്ധുക്കളും എങ്ങിനെജീവിക്കണമെന്ന് രാമായണത്തില്‍ കാട്ടിത്തരുന്നു. ഇക്കാരണത്താല്‍ ഭാരതത്തിലാണ് പൊക്കിള്‍കൊടിയുടെ ബന്ധമുള്ള കുടുംബബന്ധങ്ങള്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് ഗുണദോഷിക്കുന്ന എന്ന വാക്കുതന്നെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു.
ഭാഗവതം കേള്‍ക്കാന്‍ മനസ്സും കാതും നല്‍കിയാല്‍ കലിയുഗത്തില്‍ ഭഗവാനെ ദര്‍ശിക്കാന്‍ സാധിക്കുമെന്ന് ശ്രീകൃഷ്ണാവതാരത്തില്‍ കണ്ടമംഗലം പരമേശ്വരന്‍ നമ്പൂതിരി പറഞ്ഞു. എന്നാല്‍ കലിയുഗത്തില്‍ ജീവിക്കുന്നവര്‍ സംശയത്തോടെയാണ് ജീവിതത്തെ വീക്ഷിക്കുന്നത്. ശ്രീകൃഷ്ണനെ പാര്‍ത്ഥസാരഥിയായും ഗോവര്‍ദ്ധനോദ്ധാരകനായും അനന്തനായും ദര്‍ശിച്ചിട്ടുള്ളവരാണ് ഭാഗവതത്തിന്റെ സന്ദേശമറിയാത്തതിനാല്‍ സംശയത്തോടെ ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
















