ജനീവ: കുവൈറ്റ് രാജകുടുംബാംഗമായ ഷെയ്‌ക്ക്് അഹമ്മദ് അല്‍ ഫഹദ് അല്‍ സബാ ഫിഫാ കൗണ്‍സില്‍ അംഗത്വം രാജിവെച്ചു. കൈക്കുലി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് രാജി.
ഈമാസം എട്ടിന് ബഹ്‌റിനില്‍ നടക്കുന്ന ഫിഫാ ഏഷ്യന്‍ പ്രതിനിധി തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുമെന്ന് ഷെയ്‌ക്ക് അഹമ്മദ് പ്രസ്താവനയില്‍ അറിയിച്ചു. നിലവില്‍ ഫിഫയിലെ ഏഷ്യന്‍ പ്രതിനിധിയാണ് ഷെയ്‌ക്ക് അഹമ്മദ്.
ഫിഫയുടെ ഏഷ്യന്‍ പ്രതിനിധിയില്‍നിന്നുള്‍പ്പെടെ കൈക്കൂലിവാങ്ങിയതായി ഫിഫയുടെ ഓഡിറ്റ് കമ്മറ്റിയംഗം റിച്ചാര്‍ഡ് ലീ ഇന്നലെ അമേരിക്കന്‍ ഫെഡറല്‍ കോടതിയില്‍ പറഞ്ഞു.
ഞാന്‍ തെറ്റൊന്നും ചെയ്തട്ടില്ല. ഈ ആരോപണങ്ങള്‍ വരാനിരിക്കുന്ന ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനിലും ഫിഫ കോണ്‍ഗ്രസിലും വിഭാഗീയത ഉണ്ടാക്കാതിരിക്കാനാണ് രാജിവയ്‌ക്കുന്നതെന്ന് ഷെയ്‌ക്ക് അഹമ്മദ് പറഞ്ഞു.
















