കാഞ്ഞാര്‍: മുട്ടത്ത് തുറന്ന കള്ള് ഷാപ്പ് നാട്ടുകാര്‍ പൂട്ടിച്ചു. മുട്ടം പഴയമറ്റം റോഡില്‍ ഇടപ്പള്ളിക്ക് സമീപം ആരംഭിച്ച കള്ള് ഷാപ്പ് ആണ് നാട്ടുകാര്‍ പൂട്ടിച്ചത്. തോട്ടുംകരയില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്ന ഷാപ്പ് സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് പൂട്ടിയിരുന്നു. ഈ ഷാപ്പാണ് ഇടപ്പള്ളിയിലേക്ക് മാറ്റി സ്ഥാപിക്കാന്‍ നീക്കം നടന്നത്. ഇവിടെ ഷാപ്പ് പ്രവര്‍ത്തനം ആരംഭിച്ച കാര്യം അറിഞ്ഞ ഉടന്‍ നാട്ടുകര്‍ സംഘടിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. തുടര്‍ന്ന് മുട്ടം എസ്.ഐ ഷൈന്‍ എസ് ഉം സംഘവും സ്ഥലത്ത് എത്തി ഷാപ്പ് ഉടമയുമായി ചര്‍ച്ച നടത്തി ഷാപ്പ് അടച്ച് പൂട്ടാന്‍ നിര്‍ദേശിച്ചു. എല്ലാവിധ അനുമതികളോടും കൂടി ആരംഭിച്ച ഷാപ്പാണ് നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് അടച്ച് പൂട്ടിയത്.















