തൊടുപുഴ: വൈദ്യുതി വകുപ്പ് ദിവസവും മുന്നോട്ട് പോകുന്നത് കൃത്യമായ തയ്യാറെടുപ്പോടെയെന്ന് അധികൃതര്‍. ജൂണ്‍ 20 വരെ ഉത്പാദിപ്പാക്കാനാവശ്യമായ വെള്ളം കരുതിയാണ് ഒരോ ദിവസത്തെയും ഉത്പാദനമെന്ന് കളമശ്ശേരി ഡസ്പ്പാച്ച് സെന്ററിലെ ഗ്രിഡ് വിഭാഗം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ‘ജന്മഭൂമി’യോട് പറഞ്ഞു.
ദിവസവും സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് ഉള്‍പ്പെടെയുള്ളവ പരിശോധിക്കുന്നുണ്ട്. തകരാറുകള്‍ പരിഹരിക്കുന്നതിനൊപ്പം പുറമെ നിന്ന് ആവശ്യാനുസരണം വൈദ്യുതി എത്തിക്കാനും ശ്രമം നടത്തുന്നതായും അദ്ദേഹം പറഞ്ഞു.
















