കൊച്ചി: പിരിച്ചു വിട്ട ജില്ലാ സഹകരണ ബാങ്ക് ഭരണ സമിതികളെ പുനഃസ്ഥാപിക്കണമെന്ന ആവശ്യം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും അനുവദിച്ചില്ല.
വിശദമായ വാദം കേള്‍ക്കണമെന്നും വ്യക്തമാക്കിയ ഡിവിഷന്‍ ബെഞ്ച് ഹര്‍ജി മേയ് 22 ലേക്ക് മാറ്റി. നേരത്തെ സിംഗിള്‍ ബെഞ്ച് ഈയാവശ്യം നിരസിച്ചതിനെ തുടര്‍ന്നാണ് പത്ത് ജില്ലാ സഹകരണ ബാങ്ക് ഭരണസമിതികള്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.
തിരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയെ ഒഴിവാക്കി അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്നായിരുന്നു ഹര്‍ജിയിലെ വാദം. 2007 ല്‍ സമാനമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന സഹകരണ ഓര്‍ഡിനന്‍സ് ഹൈക്കോടതി അംഗീകരിച്ചത് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹര്‍ജിയെ എതിര്‍ക്കുന്നത്.
















