തിരുവനന്തപുരം: മുതിര്‍ന്നവരുടെ അനുഭവം യുവതലമുറ പാഠമാക്കണമെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ. ബിജെപി സീനിയര്‍ സിറ്റിസണ്‍ സെല്‍ സംഘടിപ്പിച്ച മുതിര്‍ന്ന പൗരന്‍ മാരുടെ സായാഹ്ന സംഗമം ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
മുതിര്‍ന്നവരെ അനാദരിക്കുകയും അപമാനിക്കുകയുമാണ് ഇന്നത്തെ തലമുറ പ്രധാനമായും ചെയ്യുന്നത്. അണുകുടുംബം കാലഘട്ടത്തിന്റെ അനിവാര്യമാണ്. നമുക്ക് ഒരിക്കലും പഴയകാലഘട്ടത്തിലേക്ക് തിരിച്ചുപോകാന്‍ സാധിക്കില്ല. മാറ്റത്തിന്റെ ഗതി മനസ്സിലാക്കി പുതിയ സാഹചര്യത്തില്‍ എന്തെല്ലാം തങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്ന് മുതിര്‍ന്നവര്‍ ആലോചിക്കണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രം പെന്‍ഷന്‍ എന്ന സാഹചര്യം ഒഴിവാക്കി എല്ലാവര്‍ക്കും പെന്‍ഷന്‍ എന്ന നയപരമായ സമീപനത്തിലേക്ക് മോദി സര്‍ക്കാര്‍ രാജ്യത്തെ എത്തിച്ചുകൊണ്ടിരിക്കുകയാണെന്നും രാജഗോപാല്‍ പറഞ്ഞു.
ബിജെപി സീനിയര്‍ സിറ്റിസണ്‍ സംസ്ഥാന കണ്‍വീനര്‍ കെ. രാമന്‍പിള്ള മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കണ്‍വീനര്‍ അഡ്വ. ആര്‍. വസന്തമോഹന്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. കെ. അയ്യപ്പന്‍പിള്ള, ഗാന്ധിയന്‍ പി. ഗോപിനാഥന്‍ നായര്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി.പി. വാവ, കെ. രാമന്‍പിള്ള എന്നിവരെ ആദരിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, മധുനായര്‍ ന്യൂയോര്‍ക്ക്, സീനിയര്‍ സിറ്റിസണ്‍ സംസ്ഥാന സമിതി അംഗം രാജേന്ദ്രന്‍ മുരുക്കാശ്ശേരി, പ്രൊഫ. ബാലചന്ദ്രന്‍, തിരുമല സത്യദാസ്, പേരുമല രവി തുടങ്ങിയവര്‍ സംസാരിച്ചു.
















