അരൂര്‍: മദ്യവില്പനയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ പുതിയ ഉത്തരവ് നടപ്പിലാക്കിയതോടെ കേരളത്തിലെ യുവ തലമുറ കഞ്ചാവിനും മയക്കുമരുന്നിനും അടിമകളായിക്കൊണ്ടിരിക്കുന്ന സ്ഥിതിയാണെന്ന് മുന്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണി. അരൂരില്‍ എ.എന്‍. കുഞ്ഞമ്മു സാഹിബ് ഫൗണ്ടേഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മദ്യനയം മൂലം ചെറുപ്പക്കാര്‍ മടിയില്‍ പോലും മയക്കുമരുന്ന് കൊണ്ടുനടക്കുകയാണെന്നും ഇത് നാടിനെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നതെന്നും ഇപ്പോഴത്തെ വിദ്യാര്‍ത്ഥികളാണ് പ്രധാനമായും മയക്കുമരുന്നിനും കഞ്ചാവിനും അടിമപ്പെട്ടിരിക്കുന്നതെന്നും അതുകൊണ്ടു തന്നെ വിദ്യാര്‍ത്ഥികളില്‍ ക്രിമിനല്‍ സ്വഭാവം വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ആന്റണി ചൂണ്ടിക്കാട്ടി.
















