നെടുങ്കണ്ടം: കേരളാ വനിതാ കമ്മീഷന്റെ വനിതകള്‍ക്ക് വേണ്ടിയുള്ള നിയമബോധവത്കരണ സെമിനാറില്‍ പങ്കെടുക്കാന്‍ ആളില്ലാത്തതിനെ തുടര്‍ന്ന് മാറ്റി.
ഇന്നലെ നെടുങ്കണ്ടം കമ്മ്യൂണിറ്റി ഹാളില്‍ നടത്താനിരുന്ന സെമിനാര്‍ ആണ് വനിതകള്‍ എത്താത്തതിനെ തുടര്‍ന്ന് മാറ്റിവെയ്‌ക്കേണ്ടി വന്നത്. സെമിനാറില്‍ പങ്കെടുക്കാന്‍ വന്ന വനിതാ കമ്മീഷന്‍ അംഗം ഡോ.പ്രമീളാ ദേവി മറ്റൊരു ദിവസം ഇത് നടത്താം എന്ന് അറിയിച്ചിട്ട് മടങ്ങുകയായിരുന്നു. വനിതാ കമ്മീഷന്റെ ഈ പ്രോഗ്രാമിനെ കുറിച്ച് നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് അധികൃതരെ നേരത്തെ തന്നെ അറിയിച്ചിരുന്നതാണെന്നും എന്നാല്‍ പഞ്ചായത്ത് കാര്യമായ പബ്ലിസിറ്റി ഈ പ്രോഗ്രാമിന് കൊടുത്തില്ല എന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
എന്നാല്‍ പരിപാടി നടത്താന്‍ വേണ്ട എല്ലാ സജീകരണവും ഒരിക്കിയതാണെന്നും രണ്ട് ദിവസം മുന്‍പ് ആണ് ഇതേ കുറിച്ച് അറിയിപ്പ് ലഭിച്ചതെന്നും പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.















