തൊടുപുഴ: നിയന്ത്രണം വിട്ട ജീപ്പ് പോസ്റ്റിലിടിച്ച ശേഷം കാനയിലേയ്‌ക്ക് മറിഞ്ഞു. ഒരാള്‍ക്ക് പരിക്ക്. ഇന്നലെ വൈകിട്ട് 3 മണിയോടെ കരിങ്കുന്നം വടക്കുംമുറിയിലാണ് സംഭവം.
നിയന്ത്രണം വിട്ട ജീപ്പ് വൈദ്യുതി പോസ്റ്റ് ഇടിച്ച് തകര്‍ത്ത ശേഷം സമീപത്തെ കാനയിലേയ്‌ക്ക് വീഴുകയായിരുന്നു. വടക്കംമുറി സ്വദേശിയായ യുവാവിനാണ് പരിക്കേറ്റത്. പോസ്റ്റ് ഒടിഞ്ഞതോടെ മേഖലയിലെ വൈദ്യുതി ബന്ധം തകരാറിലായിരിക്കുകയാണ്. തോളെല്ലിന് പരിക്കേറ്റ യുവാവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.















