സത്രവേദിയില്‍ വിവാഹിതരായ ദമ്പതികള്‍ യോഗം
ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനൊപ്പം
ചേര്‍ത്തല: രണ്ട് നിര്‍ദ്ധനയുവതികള്‍ക്ക് മംഗല്യമൊരുക്കി സത്രവേദി. ലിജിക്കും ബിന്ദുവിനും പതിനായിരങ്ങളുടെ ആശീര്‍വാദത്തോടെ മിന്നുകെട്ട്. പ്രഥമ ശ്രീനാരാണ ദര്‍ശന മഹാസത്ര വേദിയിലാണ് വിവാഹം നടന്നത്.
ചേര്‍ത്തല മുനിസിപ്പല്‍ 3-ാം വാര്‍ഡിലെ പുതുവല്‍ നികര്‍ത്ത് ലിജിയും തിരുനെല്ലൂര്‍ തട്ടേഴത്ത് ജോബിയും തമ്മിലും കണിച്ചുകുളങ്ങര സ്വദേശി ബിന്ദുവും എരമല്ലൂര്‍ ഞെട്ടേവെളി സുനില്‍കുമാറും തമ്മിലായിരുന്നു വിവാഹം. യജ്ഞാചാര്യന്‍ സ്വാമി സച്ചിതാനന്ദയും വിശ്വഗാജി മഠത്തിലെ സ്വാമി അസ്പര്‍ശാനന്ദയും ഇരു വിവാഹങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു.
എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് ഡോ. എം.എന്‍. സോമന്‍ വധുവരന്‍മാരെ ആശീര്‍വദിച്ചു. വധുവിന് അണിയാനുള്ള നാലു പവന്‍ സ്വര്‍ണവും വധുവരന്‍മാര്‍ക്കുള്ള വസ്ത്രവും നല്‍കിയിരുന്നു.
എസ്എന്‍ ട്രസ്റ്റ് അംഗം സ്വാമിനാഥന്‍ ചള്ളിയിലും മാക്കേകടവ് ശ്രീനാരാണ ചാരിറ്റബിള്‍ട്രസ്റ്റും ചേര്‍ന്നാണ് തുക സ്‌പോണ്‍സര്‍ ചെയ്തത്.
ചടങ്ങില്‍ നിര്‍ദ്ദന കുടുംബാംഗമായ പാണാവള്ളി സ്വദേശി ബേബിക്ക് എസ്എന്‍ഡിപി യോഗം യൂത്ത്മൂവ്‌മെന്റ് ചേര്‍ത്തല യൂണിയന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാനം യോഗം ദേവസ്വം സെക്രട്ടറി അരയകണ്ടി സന്തോഷ് നിര്‍വഹിച്ചു.
ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ സത്രവേദിയിലെത്തി. ഗുരുദേവ ദര്‍ശനങ്ങളുടെ പ്രസക്തി നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ജീവിതത്തെ നേരായ പാതയില്‍ നയിക്കാന്‍ ഗുരുദര്‍ശനങ്ങള്‍ സഹായകരമാകുമെന്നും സമൂഹത്തിന് ഇത് തിരിച്ചറിയാനാകണമെന്നും അദ്ദേഹം പറഞ്ഞു.
















