ചേര്‍ത്തല: നഗരസഭയുടെ സ്ഥലം കയ്യേറി കുരിശ്. പരാതി നല്‍കിയിട്ട് ഒരു വര്‍ഷം. നടപടിയെടുക്കാതെ അധികൃതര്‍. മുട്ടം സെന്റ് മേരീസ് ഫൊറോനാ പള്ളിയുടെ പടിഞ്ഞാറ് വശത്തുള്ള നഗരസഭയുടെ സ്ഥലത്താണ് പള്ളി അധികൃതര്‍ പത്തിലധികം കുരിശുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
അനുമതിയില്ലാതെയാണ് പള്ളി അധികാരികള്‍ കുരിശുകള്‍ സ്ഥാപിച്ചതെന്ന് നഗരസഭയില്‍ നിന്ന് ലഭിച്ച വിവരാവകാശരേഖയില്‍ പറയുന്നു. പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യവ്യക്തി ഒരു വര്‍ഷം മുന്‍പ് നല്‍കിയ പരാതിയില്‍ നാളിതുവരെയായിട്ടും നടപടിയെടുക്കാന്‍ അധികാരികള്‍ തയാറായിട്ടില്ല.
പരാതി കൗണ്‍സിലിന്റെ പരിഗണനയ്‌ക്ക് വെച്ചിരിക്കുകയാണെന്നാണ് നഗരസഭ അധികാരികള്‍ നല്‍കുന്ന വിശദീകരണം. തുടര്‍ നടപടികള്‍ ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കാനൊരുങ്ങുകയാണ് പരാതിക്കാരന്‍.
താലൂക്കിന്റെ വിവിധ മേഖലകളില്‍ കുരിശുകൃഷി വ്യാപകമായിട്ടും ഇതിനെതിരെ നടപടിയെടുക്കാന്‍ അധികാരികള്‍ തയാറാകാത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
















