ഇരിങ്ങാലക്കുട: ആറാട്ടുപുഴ ഹിന്ദു മഹാസമ്മേളനത്തിന് ഇന്ന് തുടക്കം. 29, 30, മെയ് ഒന്ന് തിയതികളിലാണ് ആറാട്ടുപുഴ ഹിന്ദു സമ്മേളനം നടക്കുന്നത്.
ഇന്നലെ വൈകീട്ട് സമ്മേളനത്തിലേക്കുള്ള വിഭവങ്ങള്‍ വഹിച്ചുള്ള തണ്ടികവരവ് നടന്നു.
സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള കൊടിമരവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ചാത്തക്കുടം ശാസ്ത ക്ഷേത്രത്തില്‍ നിന്നാരംഭിച്ച് ആറാട്ടുപുഴയില്‍ സമാപിച്ചു.
സ്വാമി തേജസ്വരൂപാനന്ദ സരസ്വതി നയിച്ച കൊടിമരഘോഷയാത്രക്ക് വിവിധ പ്രദേശങ്ങളില്‍ വമ്പിച്ച വരവേല്‍പ്പ് ലഭിച്ചു.
















