Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിനോദ് ഖന്ന വിടവാങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2017, 02:18 am IST
in India

മുംബൈ: വിഖ്യാത ചലച്ചിത്ര നടനും മുന്‍ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ വിനോദ് ഖന്ന അന്തരിച്ചു. എഴുപതു വയസ്സായിരുന്നു. അര്‍ബുദ രോഗ ബാധിതനായി ചികിത്സയിലായിരുന്നു. എച്ച്എന്‍ റിലയന്‍സ് ആശുപത്രിയില്‍ ഉച്ചയ്‌ക്ക് പതിനൊന്നരയ്‌ക്കായിരുന്നു അന്ത്യം. വെള്ളിയാഴ്ച വൈകിട്ട് വര്‍ളിയിലെ ശ്മശാനത്തില്‍ ബന്ധുക്കളുടെയും ആരാധകരുടെയും ചലച്ചിത്ര പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ മൃതദേഹം സംസ്‌കരിച്ചു.

മുപ്പതു വര്‍ഷം ഹിന്ദി ചലച്ചിത്ര ലോകത്ത് തിളങ്ങി നിന്ന വിനോദ് ഖന്ന രാഷ്‌ട്രീയത്തിലും മികവു കാട്ടി. പഞ്ചാബിലെ ഗുര്‍ദാസ്പുര്‍ മണ്ഡലത്തില്‍ നിന്ന് 1999 മുതല്‍ തുടര്‍ച്ചയായി മൂന്നുവട്ടം ലോക്‌സഭയില്‍ എത്തി. അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാരില്‍ വിദേശകാര്യ സഹമന്ത്രിയായിരുന്നു.

ജനനം 1946 ഒക്‌ടോബര്‍ ആറിന് പാക്കിസ്ഥാനിലെ പെഷവാറില്‍. വിഭജനത്തിനു ശേഷം വിനോദിന്റെ കുടുംബം മുംബൈയിലെത്തി. 1968ല്‍ വില്ലന്‍ വേഷത്തിലൂടെ ഹിന്ദി സിനിമാ ലോകത്തെത്തി. എഴുപതുകളുടെ പകുതിയോടെ സൂപ്പര്‍ ഹിറ്റുകളിലെ സാന്നിധ്യമായി. അമിതാഭ് ബച്ചന്‍, മിഥുന്‍ ചക്രവര്‍ത്തി തുടങ്ങിയ താരങ്ങള്‍ക്കിടയിലും സൗന്ദര്യവും സവിശേഷമായ ശരീര ഘടനയും വിനോദിനെ വ്യത്യസ്തനാക്കി.

ഇംതിയാന്‍, മേേര അപ്‌നെ, അചാനക് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി. പിന്നീട് അമര്‍ അക്ബര്‍ ആന്റണി, മുഖദ്ദര്‍ കാ സിക്കന്തര്‍, ഖുര്‍ബാനി, പര്‍വാരിഷ്, ലാഹു കെ ദോ രംഗ്, ദി ബേണിങ് ട്രെയിന്‍, ഇന്‍സാഫ്, ദയാവന്‍, ചാന്ദ്‌നി, ജുറും, ദില്‍ ചാഹ്താ ഹൈ, വാണ്ടഡ്, ദബങ്ങ് തുടങ്ങി നൂറ്റമ്പതോളം സിനിമകളില്‍ അഭിനയിച്ചു.

ഇടക്കാലത്തു സിനിമയില്‍ നിന്നു മാറിനിന്ന് ഓഷോ രജനീഷിന്റെ ശിഷ്യനായി. തിരിച്ചെത്തിയപ്പോഴും മികച്ച സിനിമകളിലൂടെ സാന്നിധ്യമറിയിച്ചു. ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടി. 2014 വരെ അഭിനയത്തില്‍ സജീവമായിരുന്നു.

രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമടക്കം രാഷ്‌ട്രീയ, ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ വിനോദിന്റെ വേര്‍പാടില്‍ അനുശോചിച്ചു. ജനപ്രിയ നടന്‍, പ്രതിബദ്ധതയുള്ള നേതാവ് എന്നീ നിലകളില്‍ എന്നും വിനോദ് ഖന്നയെ ഓര്‍ക്കുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി കൃഷ്ണപിള്ള സ്മാരകത്തിനായി ഭൂമി വിട്ട് നല്‍കിയ നടപടി സര്‍ക്കാര്‍ റദ്ദാക്കി, 1.73 ഏക്കര്‍ ഭൂമിയില്‍ ഐ.ടി.ബി.പി കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കും

Kerala

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് അട്ടിമറിക്കാന്‍ ആസൂത്രിത നീക്കമെന്ന വാദവുമായി പിണറായി വിജയന്‍

World

അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച ബംഗ്ലാദേശി വനിത പിടിയിൽ ; 28 കാരിയായ മിം അക്തറിന് വഴിവിട്ട സഹായം നൽകിയത് ഇന്ത്യയിൽ നിന്നോ ?

Entertainment

നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ ടിനി ടോമിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

World

പി‌ഒ‌കെയിലെ സാഹചര്യം ആഭ്യന്തരയുദ്ധത്തിന് സമാനം, പാക് സൈന്യത്തെ അപമാനിച്ചാൽ സഹിക്കാൻ കഴിയില്ല ; ബിലാവൽ ഭൂട്ടോയുടെ ആശങ്ക അവസാനിക്കുന്നില്ല

പുതിയ വാര്‍ത്തകള്‍

ഡിജി യാത്ര പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ വിശദാംശങ്ങള്‍ നിര്‍ബന്ധമല്ലെന്ന് ഹൈക്കോടതി

ചൈനയുടെ സമ്പദ്‌വ്യവസ്ഥ തളരുന്നു , ജിഡിപി 4.3% മാത്രം ; മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടയിലും മുന്നോട്ട് കുതിച്ച് ഇന്ത്യ ; വളർച്ച 6.6%

ഇന്ത്യയുടെ രഹസ്യാന്വേഷണ സംവിധാനം സുശക്തം, മോദിയെ വധിക്കാന്‍ എത്തിയ സിഐഎ ചാരനെ പൊക്കി, ഇത് പത്താമത്തെ സിഐഎ ചാരന്‍

ഉമ്മന്‍ ചാണ്ടിയെ ക്രൂശിക്കാന്‍ ആണ് തന്നെ ഉപദ്രവിച്ചതെന്ന് ടെന്നി ജോപ്പന്‍, ഐജി ഹേമചന്ദ്രന്‍ മുഖത്തടിച്ചു

മെസിയും ഫിഫയും ഹറാമോ ? ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ള ആരാധകർ ലോകകപ്പിൽ അസ്വസ്ഥരാകുന്നതിന് പിന്നിൽ അർജൻ്റീനയുടെ ഇസ്ലാമിക ഭീകരതയ്‌ക്കെതിരായ പോരാട്ടമോ ?

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ക്രമക്കേട്: അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെ മുരളീധരന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്ത് നല്‍കി

മോദിയെ ഏറ്റവും ശക്തനായ ഹിന്ദുത്വ നേതാവായി കണക്കാക്കി ; 2014 ലെ തിരഞ്ഞെടുപ്പിന് മുമ്പ് മോദിയെയും അമിത് ഷായെയും ജയിലിലടയ്‌ക്കാൻ നീക്കങ്ങളുണ്ടായി

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയില്‍

പെരുമ്പാവൂരിൽ ഇത്രമാത്രം കഞ്ചാവ് ഒഴുകുന്നതിന് പിന്നിലെ രഹസ്യം എന്ത് ? ഇന്ന് പിടികൂടിയത് 20 കിലോ , ഇടനിലക്കാരൻ ബാബർ അലി

ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ആലിസ്; ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമായി ആലിസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.