നെടുമങ്ങാട്: അബദ്ധത്തില്‍ കൈ വിരലില്‍ ഇട്ട മോതിരം ഊരാനാകാതെ വേദനകൊണ്ട് പുളഞ്ഞ നാലുവയസുകാരിക്ക് അഗ്നിശമന രക്ഷകരായി. മന്നൂര്‍ക്കോണം ഖാദി ജംഗ്ഷനിലെ സാന്ദ്ര(4)യുടെ കൈവിരലില്‍ അണിഞ്ഞ മോതിരമാണ് കഴിഞ്ഞ ദിവസം ഊരിമാറ്റാന്‍ കഴിയാതെ വന്നത്. കൈ വിരല്‍ നീര്‍വീങ്ങി വേദനയായതോടെ കുട്ടിയെ നെടുമങ്ങാട് ഫയര്‍സ്റ്റേഷനില്‍ എത്തിച്ചു. കാഠിന്യമുള്ള ലോഹ മോതിരമായതിനാലും വേദനകൊണ്ട് കുട്ടി നിലവിളിക്കുകയും ചെയ്തതു കാരണം ഏറെ പണിപ്പെട്ടാണ് അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ മോതിരം മുറിച്ചു നീക്കിയത്.















