തിരുവനന്തപുരം: ഗവര്‍ണ്ണര്‍ .ജസ്റ്റിസ് പി.സദാശിവത്തിന്റെ 68 -ാം പിറന്നാള്‍ പ്രമാണിച്ച് തിരുവനന്തപുരത്തെ ആശ്രയ എന്ന സന്നദ്ധസംഘടനയ്‌ക്ക് ധനസഹായം നല്‍കി. 25000 രൂപയുടെ ചെക്ക് ആശ്രയ ഭാരവാഹികള്‍ ഏറ്റുവാങ്ങി.കഴിഞ്ഞ 20 വര്‍ഷമായി തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്ററില്‍ നിര്‍ധനരോഗികളെ സേവിക്കുന്ന സംഘടനയാണ് ആശ്രയ. കഴിഞ്ഞ വര്‍ഷവും ഗവര്‍ണര്‍ ഇതേ രീതിയില്‍ സംഭാവന ആശ്രയയ്‌ക്ക് നല്‍കിയിരുന്നു. പിറന്നാള്‍ ആഘോഷം നടത്താതെയാണ് ആ തുകസന്നദ്ധ സംഘടനക്ക് നല്‍കിയത്.















