ശ്രീകാര്യം: വഴി ചോദിച്ച വനിതാ എസ്‌ഐയെയും വനിതാപോലീസുകാരെയും അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ സിപിഎം പ്രവര്‍ത്തകരായ പ്രതികളില്‍ ഒരാളെ തുമ്പ പോലീസ് പിടികൂടി. കുളത്തൂര്‍ സ്വദേശി രാജീവ് (48) ആണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി പതിനൊന്നര മണിയോടു കൂടി കുളത്തൂര്‍ ജംഗ്ഷന് സമീപം വച്ച് കഴിക്കൂട്ടം പോലീസ് സ്റ്റേഷനില്‍ വനിതാ പോലീസുകാരെയാണ് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്. പീഡിപ്പിച്ചെന്ന് പരാതി നല്‍കിയ അന്യദേശ യുവതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്‌ക്ക് ഹാജരാക്കിയ ശേഷം പോലീസ് സംഘം തിരികെ കഴക്കൂട്ടം പോലീസ് സ്റ്റേഷനിലേയ്‌ക്ക് പോവുകയായിരുന്നു. രാത്രിയായതിനാല്‍ കുളത്തൂര്‍ ജംഗ്ഷനില്‍ നിന്ന രാജീവ് ഉള്‍പ്പെടെയുള്ളവരോട് വഴിചോദിച്ച കഴക്കൂട്ടം സ്റ്റേഷനിലെ വനിതാ എസ്.ഐയെയും, വനിതാ പോലീസുകാരേയും അസഭ്യം പറയുകയും, കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു.
സംഭവം കഴക്കൂട്ടം എസ്‌ഐയെ അറിയിച്ചുവെങ്കിലും സ്ഥലത്തുണ്ടായിരുന്ന സിപിഎം പ്രവര്‍ത്തകരായ പ്രതികളെ പിടികൂടാന്‍ പോലീസ് തയ്യാറായിരുന്നില്ല. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടെശേഷമാണ് കേസെടുത്തത്.
കുളത്തൂരും പരിസര പ്രദേശങ്ങളിലും രാത്രികാലങ്ങളില്‍ സാമൂഹ്യ വിരുദ്ധരുടെയും, മദ്യപസംഘത്തിന്റെയും വിഹാരകേന്ദ്രമായി മാറിയിരിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. രാത്രികാലങ്ങളില്‍ പോലീസ് പെട്രോളിംഗ് ഇവിടെ നടത്താറില്ല.















