പോത്തന്‍കോട്: കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കേരളം വിമുഖത കാണിക്കുന്നുവെന്ന് ബിജെപി ജില്ലാ പ്രസിസന്റ് എസ്.സുരേഷ്. പദ്ധതികള്‍ അട്ടിമറിക്കുന്നതിനെതിരെ വെമ്പായം പഞ്ചായത്തില്‍ തിട്ടയത്ത്‌കോണം പുളിമാത്തൂര്‍ പ്രദേശങ്ങളില്‍ നടന്ന ജനകീയ കൂട്ടായ്‌മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ജനപക്ഷത്ത് നില്‍ക്കാതെ ഭൂമാഫിയയ്‌ക്കും കൊള്ളക്കാര്‍ക്കും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. പ്രധാനമന്ത്രി ആവാസ് യോജ പോലും നാമകരണം ചെയ്ത് കേരള സര്‍ക്കാര്‍ അട്ടിമറി കാണിച്ചെന്നും അദേഹം പറഞ്ഞു.
വെമ്പായം പഞ്ചായത്തില്‍ പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജന പ്രകാരമുള്ള ചാത്തന്‍പാട് തിട്ടയത്ത് കോണം റോഡും , വീട്ടുകോണം പന്തലക്കോട് റോഡും നാട്ടുകാര്‍ ചേര്‍ന്ന് ജനകീയ ഉദ്ഘാടനം നടത്തി. തിട്ടയത്ത് കോണത്ത് അംബുജാക്ഷി അമ്മയും പുളിമാത്തൂരില്‍ അപ്പുക്കുട്ടന്‍ പിള്ളയുമാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. പ്രധാനമന്ത്രി സഡക്ക് യോജന പ്രകാരമുള്ള റോഡിനെ എംപി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ചതാണെന്ന് പറഞ്ഞ് സിപിഎം നേതൃത്വം വിവിധ സ്ഥലങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. ഇതിനെതിരെയാണ് നാട്ടുകാരും വാര്‍ഡുമെമ്പര്‍മാരും രംഗത്ത് വന്നത്. ബിജെപി വെമ്പായം പഞ്ചാത്ത് പ്രസിഡന്റ് സജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.ബാലമുരളി , മണ്ഡലം ഭാരവാഹികളായ പൂവത്തൂര്‍ ജയന്‍, ഉദയകമാര്‍ ,കൃഷ്ണപ്രിയ, ബി.എസ് പ്രസാദ്, സുഗതകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.















