Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ജലക്ഷാമം ഇവര്‍ക്ക് ചാകരക്കാലം, കുടിവെള്ളമെന്ന പേരില്‍ വില്‍ക്കുന്നത് മലിനജലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2017, 10:42 pm IST
in Thiruvananthapuram

ശിവാകൈലാസ്

വിളപ്പില്‍: പാറമടകളില്‍ കെട്ടിനില്‍ക്കുന്ന മലിനജലം, കുളങ്ങളില്‍ ശേഷിക്കുന്ന ചെളിവെള്ളം ഇവയെല്ലാം ടാങ്കറില്‍ നിറച്ച് കുടിവെള്ളമെന്ന പേരില്‍ വിറ്റഴിക്കുന്ന മാഫിയ തലസ്ഥാന ജില്ലയില്‍ സജീവം. ജലക്ഷാമം ഇക്കൂട്ടര്‍ക്ക് ചാകരക്കാലമാണ്. കഴിഞ്ഞ മൂന്നു മാസത്തിനിടെ കുടിവെള്ള മാഫിയ നഗരത്തിലും തീരദേശ മേഖലകളിലും നിന്നായി കൊയ്തത് കോടികള്‍.

ജില്ലയിലെ പ്രധാന കുടിവെള്ള വിതരണ സംഭരണിയായ അരുവിക്കര പ്ലാന്റില്‍ ടാങ്കറുകള്‍ക്ക് ശുദ്ധീകരിച്ച ജലം വില്‍ക്കുന്നുണ്ട്. ആശുപത്രികള്‍, സ്‌കൂള്‍, കോളേജ് ഹോസ്റ്റലുകള്‍, അനാഥാലയങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കെന്ന വ്യാജേനയാണ് ടാങ്കറുകളില്‍ ഇവിടെനിന്ന് ജലം കടത്തുന്നത്. ആയിരം ലിറ്റര്‍ ശുദ്ധജലത്തിന് 60 രൂപയാണ് അരുവിക്കര വാട്ടര്‍ അതോറിറ്റി ഇവരില്‍ നിന്ന് ഈടാക്കുന്നത്. ദിവസേന ഇരുനൂറോളം ടാങ്കര്‍ ലോറികളാണ് ഇവിടെനിന്ന് കുടിവെള്ളം കൊണ്ടുപോകുന്നത്. അരുവിക്കരയില്‍ നിന്ന് ഇങ്ങനെ കടത്തുന്ന കുടിവെള്ളം നഗരത്തിലെ ഫഌറ്റുകളിലും വന്‍കിട ഹോട്ടലുകളിലും തീരദേശത്തെ ചില റിസോര്‍ട്ടുകളിലും അമിത വിലയ്‌ക്ക് വിറ്റഴിച്ച് ചുരുങ്ങിയ സമയംകൊണ്ട് കച്ചവട മാഫിയ കൊയ്‌തെടുത്തത് കോടികള്‍. ജലക്ഷാമം രൂക്ഷമായതോടെ നഗരത്തിലടക്കം വാട്ടര്‍ അതോറിറ്റി കുടിവെള്ള വിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതോടെ അരുവിക്കരയിലും വെള്ളക്കച്ചവടത്തിന് നിയന്ത്രണം വന്നിട്ടുണ്ട്.

പേപ്പാറ, നെയ്യാര്‍ ജലസംഭരണികള്‍ വറ്റിയതും തെളിനീരൊഴുകുന്ന നദികളില്‍ നിന്ന് വെള്ളമൂറ്റുന്നത് പ്രദേശവാസികള്‍ അനുവദിക്കാത്തതും കച്ചവട സംഘങ്ങള്‍ക്ക് തിരിച്ചടിയായി. അതോടെ ഇക്കൂട്ടരുടെ കണ്ണുകള്‍ പാറമടകളിലും മലിനജലം കെട്ടിക്കിടക്കുന്ന കുളങ്ങളിലേക്കും തിരിഞ്ഞു. സര്‍ക്കാരിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെന്ന് പറഞ്ഞ് ഇവിടെ നിന്നും വെള്ളം എടുക്കുന്നു. വെളുപ്പിന് നാല് മണിക്ക് മുന്‍പും രാത്രി ഏറെ വൈകിയുമാണ് വിജനമായ പ്രദേശങ്ങളിലെ പാറക്കുളങ്ങള്‍ തേടി ഇവരുടെ യാത്ര. ഇങ്ങനെ ശേഖരിക്കുന്ന വെള്ളത്തില്‍ ഓരും ചേറും ദുര്‍ഗന്ധവും കൂടുതലായാല്‍ ആലം, ബ്ലീച്ചിംഗ് പൗഡര്‍ എന്നിവ സമം ചേര്‍ത്ത് ഇവര്‍തന്നെ ശുദ്ധീകരണ പ്രക്രിയ നടത്തുന്നു. മലിനജലം നഗരത്തിലെത്തിയാല്‍ ലിറ്ററിന് രണ്ട് രൂപയാണ് വില. പതിനായിരം ലിറ്റര്‍ സംഭരണ ശേഷിയുള്ള ഒരു ടാങ്ക് വെള്ളം ഒരു സ്ഥാപനത്തിനെന്ന കണക്കിലാണ് വിതരണം. ഒരു ഡീലര്‍ ഒരുദിവസം ചുരുങ്ങിയത് അഞ്ച് പേര്‍ക്കെങ്കിലും ഇത്തരത്തില്‍ കുടിവെള്ളം നല്‍കുന്നു.

രാത്രിയിലും നേരം പുലരുന്നതിനു മുന്‍പും വന്‍കിടക്കാര്‍ക്കുള്ള വെള്ളമെത്തിക്കല്‍ കഴിഞ്ഞാല്‍ ചെറിയ വാഹനങ്ങളില്‍ കുടിവെള്ള ക്യാനുകള്‍ നിറച്ച് പകല്‍ വെളിച്ചത്തില്‍ വില്‍പ്പന ആരംഭിക്കും.മലിനജലം പരസ്യമായും രഹസ്യമായും വില്‍ക്കുന്ന മാഫിയകളെ നിയന്ത്രിക്കാന്‍ നിയമപാലകരോ ആരോഗ്യ വകുപ്പോ തയ്യാറാകുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

India

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

India

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

Kerala

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

Kerala

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

പുതിയ വാര്‍ത്തകള്‍

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

ഇറാന് ചെക്ക് വെച്ച് ട്രംപിന്റെ നീക്കം, ഹോര്‍മുസ് കടലിലൂടെ ഇറാന്‍ കടത്തിവിടുന്ന എല്ലാ കപ്പലുകളേയും യുഎസ് തടയും, വന്‍പ്രതിസന്ധിയിലേക്ക് ലോകം

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവില്‍ പഴയ രീതി

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.